ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആക്രമണങ്ങളിൽ ആശങ്ക പ്രകടമാക്കിയ അദ്ദേഹം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാട്ടർഫോർഡിൽ ആറ് വയസ്സുകാരി ആക്രമിക്കപ്പെട്ട സംഭവം ഭീകരവും ഹൃദയഭേദകവും ആണെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനയാണ് ഇവർ നൽകുന്നത്. ഇന്ത്യക്കാരില്ലാതെ ആരോഗ്യമേഖലയ്ക്ക് നിലനിൽപ്പില്ല. അയർലൻഡ് വംശീയത വെറുക്കുന്ന രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

