കോർക്ക്: കൗണ്ടി കോർക്കിലുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. രണ്ട് വീടുകൾ ഭാഗീകമായി കത്തിനശിച്ചു. മറ്റ് വീടുകളുടെ മേൽക്കൂരകളിലേക്ക് തീ പടർന്നു. കരിഗലിനിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം എന്നാണ് വിവരം. ഈ തീ ഗ്യാസ് സിലിണ്ടറുകളിലേക്ക് പടർന്നത് സാഹചര്യം ഗുരുതരമാക്കി. ശക്തമായ കാറ്റുള്ള കാലാവസ്ഥയായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. ഇതോടെ തീ മറ്റ് വീടുകളിലേക്കും വ്യാപിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
Discussion about this post

