ഡൗൺ: കൗണ്ടി ഡൗണിൽ ക്രൈസ്തവ പുരോഹിതന് നേരെ ആക്രമണം. ഇന്നലെ രാവിലെയോടെയായിരുന്നു സെന്റ് പാട്രിക് അവന്യൂവിലെ പള്ളിയിൽ വച്ച് പുരോഹിതനെ ആക്രമിച്ചത്.. സംഭവത്തിൽ സാരമായി പരിക്കേറ്റ പുരോഹിതൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 10.10 ഓടെയായിരുന്നു സംഭവം ഉണ്ടായത് എന്നാണ് പോലീസ് അറിയിക്കുന്നത്. പള്ളിയിൽ എത്തിയ യുവാവ് കുപ്പികൊണ്ട് പുരോഹിതന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
പുരോഹിതന്റെ പരിക്കുകൾ സാരമുള്ളതാണ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

