ഗാൽവെയിൽ: കൗണ്ടി ഗാൽവെയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ നായ്ക്കുട്ടികളെ കണ്ടെത്തി. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള 13 നായ്ക്കുട്ടികളെയാണ് കണ്ടെത്തിയത്. ഇവയിൽ അഞ്ചെണ്ണത്തിന് ജീവൻ നഷ്ടമായി.
ബുഷിപാർക്കിനും വുഡ്സ്റ്റോക്കിനും ഇടയിൽ നിന്നാണ് നായ്ക്കുട്ടികളെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് തെരുവായ്ക്കളെ സംരക്ഷിക്കുന്ന സംഘടനയായ മാഡ്രയിലെ അംഗങ്ങൾ ഇവിടെ എത്തുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിൽ ആയിരുന്നു നായ്ക്കുട്ടികൾ. നിലവിൽ എട്ട് നായ്ക്കുട്ടികളാണ് ഇവരുടെ പരിചരണത്തിൽ ഉള്ളത്.
വ്യാഴാഴ്ചയാണ് നായ്ക്കുട്ടികൾ ജനിച്ചത് എന്നാണ് സൂചന. അമ്മ നായ്ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post

