ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടിന് നേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വുഡ് വേൽ അവന്യൂവിലെ വീടിന് നേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
രാത്രി 9.20 ഓടെയായിരുന്നു സംഭവം. നാല് തവണയാണ് വീടിന് നേരെ വെടിയുതിർത്തത്. സംഭവ സമയം വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. വെടിവയ്പ്പിൽ വീടുകളുടെ ജനാലകൾ തകർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

