ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആബി സ്ട്രീറ്റിനും ബറാക്ക് സ്ട്രീറ്റിനും ഇടയിൽവച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. പോലീസാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോഴും യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് പോലീസ് സാങ്കേതിക പരിശോധന നടത്തി.
Discussion about this post

