ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി കെയർഡോക്കിലെ ജീവനക്കാർ. മാനേജ്മെന്റുമായുളള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മാനേജ്മെന്റ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ജീവനക്കാർ സ്വീകരിച്ചതായാണ് സൂചന. വേതനത്തിന്റെ പേരിലാണ് കെയർഡോക്കിൽ ജീവനക്കാർ പ്രതിഷേധിക്കുന്നത്.
വ്യാഴാഴ്ച എസ്ഐപിടിയു, ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ എന്നിവയിലെ അംഗങ്ങൾ 24 മണിക്കൂർ നീണ്ട സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്നായിരുന്നു പ്രതിഷേധക്കാർ പറഞ്ഞത്. എന്നാൽ മാനേജ്മെന്റ് ചർച്ചയ്ക്കായി സമീപിക്കുകയായിരുന്നു.
Discussion about this post

