- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
- ലണ്ടൻഡെറിയിൽ പോലീസുകാരനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
- ബംഗളൂരുവിൽ സെന്റ് പാട്രിക്സ് ദിനം ആഘോഷിച്ചു
- രണ്ട് വർഷത്തിനിടെ നാലിരട്ടിയായി; അയർലൻഡിൽ ദയാവധത്തിന് ഇരയാക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർധന
Author: sreejithakvijayan
ഡബ്ലിൻ: ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലൻഡ്. അവസാന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ചാണ് പ്ലേ ഓഫിന് അയർലൻഡ് ടീം യോഗ്യത നേടിയത്. ഞായറാഴ്ച ബുജാപെസ്റ്റിൽ നടന്ന മത്സരത്തിൽ ട്രോയി പാരറ്റിന്റെ ഹാട്രിക് ഗോളോടെ 3-2 എന്ന സ്‌കോറിനാണ് ഹംഗറിയിലെ അയർലൻഡ് തോൽപ്പിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ മാർച്ചിൽ നടക്കും. പ്ലേ ഓഫിലെ രണ്ട് പാദ മത്സരങ്ങൾ വിജയിച്ചാൽ അയർലൻഡ് ലോകകപ്പിന് യോഗ്യത നേടും. അടുത്ത വർഷമാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
ലിമെറിക്ക്: ഐറിഷ് മലയാളിയായ ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ. നീതി വകുപ്പിന്റേതാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. പീസ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ജോജോയ്ക്ക് കൈമാറി. കൊരട്ടി സ്വദേശികളായ ദേവസ്സി- ത്രേസ്യ ദമ്പതികളുടെ മകനാണ് ജോജോ. ഏറെ വർഷങ്ങളായി ലിമെറിക്കിലാണ് അദ്ദേഹം താമസിച്ചുവരുന്നത്. അയർലൻഡിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓർഡർ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ ചുമതല. അടിയന്തിര സാഹചര്യങ്ങളിൽ സമൻസും വാറന്റും പുറപ്പെടുവിക്കാൻ ഇവർക്ക് അധികാരമുണ്ട്.
വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 കാരന് ഗുരുതരപരിക്ക്. കോർക്ക് റോഡിൽ ( ആർ680) ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലാണ് ചികിത്സയിൽ കഴിയുന്നത്. ഇ-ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു 18 കാരൻ. ഇതിനിടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറുകാരൻ പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ഡബ്ലിൻ: അയർലൻഡിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച് എഐബി ( അലീഡ് ഐറിഷ് ബാങ്ക് ). അമേരിക്കയുടെ താരിഫ് സൃഷ്ടിച്ച അനിശ്ചിതത്വം നീങ്ങിത്തുടങ്ങിയെന്നും എഐബി വ്യക്തമാക്കുന്നു. ഏറ്റവും പുതിയ എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് എഐബിയുടെ പരാമർശങ്ങൾ. ആഗോള അനിശ്ചിതത്വത്തിനടിയിലും കരുത്താർജ്ജിക്കാൻ കഴിയുമെന്ന് അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥ തെളിയിച്ചു. മുൻപ് പ്രതീക്ഷിച്ചതിനെക്കാൾ കരുത്ത് ഇപ്പോൾ അയർലൻഡിന്റെ ആഭ്യന്തര സമ്പദവ്യവസ്ഥയ്ക്ക് ഉണ്ട്. ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വം ഉയർന്ന നിലയിൽ തുടരുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ചിലവാക്കുന്നതിലും ബിസിനസ് നിക്ഷേപങ്ങളിലും ഉയർച്ചയുണ്ടെന്നും എഐബി വ്യക്തമാക്കുന്നു.
കോർക്ക്: കോർക്കിൽ ദിനോസർ ഫോസിലുകളുടെ പ്രദർശനത്തിന് തുടക്കം. യൂണിവേഴ്‌സിറ്റി കോളേജ് കോർക്കിലാണ് പ്രദർശനം ആരംഭിച്ചത്. പരിപാടി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ‘ഡൊമെയ്ൻ ഓഫ് ദി ദിനോസേഴ്‌സ്’ എന്നാണ് പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. പ്രദർശനം അടുത്ത വർഷം ഏപ്രിൽവരെ തുടരും. കോളേജിലെ ഗ്ലക്‌സ്മാൻ ഗാലറിയിലാണ് പ്രദർശനം നടക്കുന്നത്. അയർലൻഡ് ദ്വീപിൽ നിന്നുള്ള ദിനോസറുകളായ മെഗാലോസോറസിന്റെയും സ്‌കെലിഡോസോറസിന്റെയും അസ്ഥികൂട രൂപങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
കോർക്ക്: കോർക്കിലെ ഹോളിഹില്ലിൽ ഉണ്ടായ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സ്ഥലത്ത് പോലീസിന്റെയും വിദഗ്ധ സംഘത്തിന്റെയും ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഹോളിഹില്ലിലെ ഹോളിവില്ലെയിലെ വീട്ടിൽ ആയിരുന്നു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. 38 വയസ്സുള്ള ഫാരൻരീ സ്വദേശിയായ മാർക്ക് ഒ കോനൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 55 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മാർക്കിന് ആശുപത്രിയിൽ എത്തിച്ച് അൽപ്പ നേരത്തിന് ശേഷം ആണ് ജീവൻ നഷ്ടമായത്.
ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. അപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖം ഉളവാക്കുന്നതും ആണെന്ന് കനോലി പറഞ്ഞു. തന്റെ ചിന്തകൾ ദുരന്ത ബാധിതർക്കൊപ്പം ആണെന്നും കനോലി കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഡണ്ടാൽക്ക് മേഖലയിൽ അപകടം ഉണ്ടായത്. ‘ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖമുളവാക്കുന്നതും ആണ്. ഞാൻ അവരെക്കുറിച്ചാണ് ചിന്തിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമൊപ്പമാണ് എന്റെ ചിന്ത. ദുരന്തം ഉണ്ടായ സമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ പ്രയത്‌നത്തെ മാനിക്കുന്നു’- കനോലി പറഞ്ഞു.
ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടീഷ് നാവിക സേനാംഗത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. ഇനി തിരച്ചിൽ തുടർന്നും ഫലമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോയൽ ഫ്‌ലീറ്റ് ഓക്‌സിലറി (ആർഎഫ്എ) ടൈഡ്സർജ് ക്രൂ അംഗത്തെയാണ് കാണാതെ ആയത്. വെളളിയാഴ്ച രാത്രി 10.30 ന് ശേഷമായിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചതിന് പിന്നാലെ ഡൊണഗലിൽ നിന്നും മയോയിൽ നിന്നുമുള്ള ദൗത്യ സംഘം പരിശോധന ആരംഭിക്കുകയായിരുന്നു.
ലൗത്ത്: കൗണ്ടി ലൗത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ക്ലോയി മക്ഗീ, അലൻ മക്ക്ലസ്‌കി, ഡിലൻ കമ്മിൻസ്, ഷേ ഡഫി, ക്ലോയി ഹിപ്സൺ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് ഇവർ സഞ്ചരിച്ച ഫോക്സ്വാഗൺ ഗോൾഫ് കാർ മറ്റൊരു കാറുമായി ഇടിച്ച് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആറാമാൻ പരിക്കേറ്റ് ചികിത്സയിലാണ്. ഡണ്ടാൽക്കിലെ ഗിബ്സ്ടൗൺ പട്ടണത്തിലെ എൽ 3168 ൽ ആയിരുന്നു അപകടം ഉണ്ടായത്.
ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ പുതിയ ഭവന പദ്ധതിയെ വിമർശിച്ച് പ്രതിപക്ഷം. സർക്കാരിന്റെ പദ്ധതി നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ യോജിച്ചതല്ലെന്ന് സിൻ ഫെയ്ൻ ഭവന വക്താവ് ഇയോയിൻ ഒ ബ്രോയിൻ പറഞ്ഞു. ലെയ്ൻസ്റ്റർ ഹൗസിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭവനത്തിനായുള്ള നിലവിലെ ആവശ്യകതയെ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവർഷം 50,000 വീടുകൾ എന്ന നയം ഒരിക്കലും നമ്മുടെ ഭവന പ്രതിസന്ധി പരിഹരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭവന കമ്മീഷന്റെയോ സിൻ ഫെയ്‌നിന്റെയോ കാഴ്ചപ്പാട് ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് ഫിയന്ന ഫെയിൽ നേതാവ് ടിഡി മാൽക്കെ ബൈർണും ചൂണ്ടിക്കാട്ടി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
