ഡബ്ലിൻ: ഫ്ളൂ പടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അയർലൻഡിലെ ആശുപത്രികൾ. പല ആശുപത്രികളും ഒരു സന്ദർശകന് മാത്രമാണ് പ്രവേശന അനുമതി നൽകുന്നത്. ഫ്ളൂ രോഗബാധ കൂടുതൽ വ്യാപിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം.
കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 410 പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപിലെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പനി കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇതേകാലയളവിൽ 171 പേർക്ക് കോവിഡും സ്ഥിരീകരിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആശുപത്രികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
Discussion about this post

