- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
- ലണ്ടൻഡെറിയിൽ പോലീസുകാരനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
- ബംഗളൂരുവിൽ സെന്റ് പാട്രിക്സ് ദിനം ആഘോഷിച്ചു
- രണ്ട് വർഷത്തിനിടെ നാലിരട്ടിയായി; അയർലൻഡിൽ ദയാവധത്തിന് ഇരയാക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർധന
Author: sreejithakvijayan
ലിമെറിക്ക് : കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കിൽമീഡിയിലെ ബാലികെവിനിൽ ഞായറാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനം കാറിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ടിപ്പററി: ടിപ്പററി ഓർത്തഡോക്‌സ് ഇടവകയുടെ സെന്റ് കുരിയാക്കോസ് ദേവാലയത്തിന്റെ പ്രതിഷ്ഠാ പെരുന്നാളും സഹദാഭക്ത സംഗമവും. ഈ മാസം 22, 23 തിയതികളിലാണ് പരിപാടികൾ നടക്കുക. 2024 സെപ്തംബർ 14 ന് ആയിരുന്നു സ്ഥാപക വികാരിയായിരുന്ന ഫാ. മാത്യു കെ മാത്യു ഉൾപ്പെടെ 7 കുടുംബങ്ങൾ ചേർന്ന് ദേവാലയം സഭയ്ക്ക് വേണ്ടി വാങ്ങിയത്. കഴിഞ്ഞ വർഷം നവംബർ 22,23 തിയതികളിൽ ആയിരുന്നു അഭി. യുഹാനോൻ മാർ ക്രിസോസ്റ്റോമോസ്, അഭി.എബ്രഹാം മാർ സ്റ്റെഫാനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യ കാർമികത്വത്തിൽ ദേവാലയത്തിൽ വിശുദ്ധ കൂദാശ നിർവഹിക്കപ്പെട്ടത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇത്തവണത്തെ ആഘോഷം.
ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം കൗണ്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ആണ് മരിച്ചത്. 25 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരും ആണ് മരിച്ചവർ. മരിച്ച അഞ്ച് പേരും സഞ്ചരിച്ചിരുന്ന വോൾക്ക്‌സ്‌വാഗൻ ഗോൾഫ് കാർ ടൊയോട്ട ലാൻഡ് ക്രൂയിസറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വോൾക്ക്‌സ്‌വാഗൻ കാറിൽ ഉണ്ടായിരുന്ന 20 കാരനും രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിന്റെ മരണത്തിൽ 50 കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഹോളിവില്ലേയിലെ വീട്ടിൽ യുവാവിന് നേരെ ആക്രമണം ഉണ്ടായത്. 50 കാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: അയർലൻഡ് സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനുഷ്യാവകാശ കമ്മീഷൻ. അഭയാർത്ഥികൾക്ക് ഹൗസിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഉടൻ തന്നെ സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് അപ്പീൽ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ അപ്പീൽ നൽകുന്നതിനായി കമ്മീഷൻ ജഡ്ജിമാരുടെ അനുമതി തേടുകയായിരുന്നു. മൂന്ന് ജഡ്ജിമാരുടെ പാനൽ അനുമതി നൽകിയതിന് പിന്നാലെയാണ് വിധിയ്‌ക്കെതിരെ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ സ്‌നോയും ഐസും നേരത്തെയെത്തുമെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. അയർലൻഡിൽ നിലവിൽ അന്തരീക്ഷ താപനില താഴുന്ന സാഹചര്യമാണ് ഉള്ളത്. ഇതേ തുടർന്നാണ് ഇക്കുറി ഐസും സ്‌നോയും നേരത്തെയെത്തുമെന്ന പ്രവചനത്തിൽ കാലാവസ്ഥാ നിരീക്ഷകർ എത്തിയിരിക്കുന്നത്. സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യത്ത് ഇത്തരത്തിൽ മഞ്ഞ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ ഈ മാസം 19 നോ 20 നോ ആദ്യ സ്‌നോ ഉണ്ടായേക്കുമെന്നാണ് പ്രവചനം.
ലൗത്ത്: കൗണ്ടി ലൗത്തിനെ നടുക്കി വാഹനാപകടം. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഗിബ്‌സ്ടൗണിലെ ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. എത്ര പേരാണ് കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഇവർ അവർ ലേഡി ഓഫ് ലൂർദ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവ സ്ഥലം ശാസ്ത്രീയ പരിശോധനകൾക്കായി സീൽ ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. പുതിയ പദ്ധതിയ്ക്ക് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഭവന മന്ത്രി ജെയിംസ് ബ്രൗണും തുടക്കം കുറിച്ചു. ഡെലിവറിംഗ് ഹോംസ്, ബിൽഡിംഗ് കമ്യൂണിറ്റീസ് എന്നാണ് അയർലൻഡിനായി കൊണ്ടുവന്നിരിക്കുന്ന പുതിയ ഭവന പദ്ധതിയുടെ പേര്. ഇന്നലെ ആയിരുന്നു പദ്ധതി സംബന്ധിച്ച പ്രഖ്യാപനം. 2030 ആകുമ്പോഴേയ്ക്കും അയർലൻഡിൽ 72,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെടെ മൂന്ന് ലക്ഷം വീടുകൾ നിർമ്മിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഫണ്ടിംഗ് ഉൾപ്പെടെ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനായി 1 ബില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്. വീടുകളുടെ വിതരണം വേഗത്തിലാക്കാൻ 2.5 ബില്യൺ യൂറോ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയ്ക്ക് നൽകും.
വിക്ലോ: കൗണ്ടി വിക്ലോയിൽ വയോധിക മുങ്ങിമരിച്ചു. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയാണ് വയോധിക കടലിൽ വീണതായി കോസ്റ്റ്ഗാർഡിന് വിവരം ലഭിച്ചത്. ഉടനെ തന്നെ സംഭവം ഉണ്ടായ മഗെരബെഗ് ബീച്ചിൽ സംഘം എത്തുകയായിരുന്നു. ഗ്രേസ്‌റ്റോൺസ്, വിക്ലോ യൂണിറ്റുകളിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഇവർ നടത്തിയ തിരച്ചിലിൽ വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. അതേസമയം ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ നിന്നും മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ പുതിയൊരു മ്യൂസിക് ആൽബം കൂടി. സായൂജ്യം എന്ന പേരിലാണ് പുതിയ മ്യൂസിക് ആൽബം പുറത്തുവന്നിരിക്കുന്നത്. ഐറിഷ് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു മാത്യു തോമസ് എഴുതിയ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലിയാണ് സംഗീതം നൽകിയിരിക്കുന്നത്. അയർലൻഡിന്റെ ഹരിതഭംഗിയും മനോഹാരിതയും അവതരിപ്പിക്കുന്നതാണ് പുതിയ ആൽബം. ജോസ്‌ന ഷാന്റിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടോബി വർഗീസാണ് ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. https://youtu.be/uKKN3MgdQx4
Subscribe to Updates
Get the latest creative news from FooBar about art, design and business.
