ടിപ്പററി: ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി. 15 വയസ്സുള്ള ജൂലിയ ലാസ്കോവ്സ്ക, 13 വയസ്സുള്ള സാഡി നല്ലി എന്നിവരെയാണ് കാണാതെ ആയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതെ ആയത്. ടിപ്പറി ടൗണിൽ എത്തിയ ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരം ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ജൂലിയയ്ക്ക് അഞ്ചടി നാല് ഇഞ്ച് ഉയരം ഉണ്ട്. ബ്രൗൺ നിറത്തിലുള്ള മുടിയും പച്ച നിറത്തിലുള്ള കണ്ണുകളുമാണ് ഉള്ളത്. അഞ്ചടിയാണ് സാഡി നല്ലിയുടെ ഉയരം. കറുത്ത നിറത്തിലുള്ള മുടിയിൽ ചുവന്ന കളർ അടിച്ചിട്ടുണ്ട്.
Discussion about this post

