മയോ: കൗണ്ടി മയോയിൽ മക്കളെ പീഡിപ്പിച്ച മാതാപിതാക്കളെ ജയിലിൽ അടച്ചു. 50 വയസ്സുകാരനായ പിതാവിനും 40 വയസ്സുള്ള മാതാവിനും ആണ് കോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആറ് മക്കളെയും ഇരുവരും ചേർന്ന് ശാരീരിക വൈകാരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ 50 കാരന് അഞ്ചര വർഷത്തെ ജയിൽ ശിക്ഷയും അമ്മയ്ക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയുമാണ് വിധിച്ചത്. 1 മുതൽ 17 വയസ്സുവരെയുള്ള മക്കളാണ് ഇവർക്കുള്ളത്. നിരന്തര പീഡനത്തെ തുടർന്ന് സഹികെട്ട കുട്ടികൾ വിവരം പുറത്തറിയിക്കുകയായിരുന്നു. മയോയിലെ കാസിൽബാർ സർക്യൂട്ട് കോടതിയാണ് രക്ഷിതാക്കൾക്ക് ശിക്ഷ വിധിച്ചത്.
Discussion about this post

