Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കും മുന്നറിയിപ്പ്. വിൻഡ്‌സ്‌ക്രീനുകൾ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ അറിയിച്ചു. ഐസ് നീക്കം ചെയ്യാനെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോകൾക്കെതിരെ ജാഗ്രത വേണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഐസ് നീക്കാനെന്ന പേരിൽ പ്ലാസ്റ്റിക് ബാഗുകളിൽ ചൂടുവെള്ളം നിറയ്ക്കുന്ന വീഡിയോകൾ അടക്കം പ്രചരിക്കുന്നു. എന്നാൽ ഇവ ചെയ്യുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കണം. റെഡ് ഹോട്ട് വാട്ടർ ഉപയോഗിച്ചാൽ ഗ്ലാസ് പൊട്ടിപ്പോകും. മഞ്ഞ് നീക്കാൻ ഇന്റീരിയർ ഹീറ്റിംഗ് ഉപയോഗിക്കുന്നതും ഉചിതമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ രാഷ്ട്രീയ തീവ്രവാദവും ആക്രമണങ്ങളും വർധിക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ഗാർഡകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ തീവ്രവാദം ഉപയോഗിച്ച് രാഷ്ട്രത്തെ ദുർബലപ്പെടുത്താനുളള ശ്രമവും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെമ്പിൽമോറിലെ ഗാർഡ കോളേജിൽ ആയിരുന്നു റിസർവ് ഗാർഡകളുടെ ബിരുദദാന ചടങ്ങ്. ഗാർഡാ കോളേജിൽ 194 ഗാർഡകളുടെയും 17 റിസർവ്വ് ഗാർഡകളുടെയും ബിരുദദാന ചടാങ്ങായിരുന്നു നടന്നത്.

Read More

ഡബ്ലിൻ: ക്രൊയേഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. 31 വയസ്സുള്ള ജോസിപ് സ്‌ട്രോക്കിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികൾക്ക് ശിക്ഷവിധിച്ചിരിക്കുന്നത്. 44 വയസ്സുള്ള മാർക്ക് ലീ, 19 വയസ്സുള്ള ആന്റണി ഡെലപ്പീ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മൂന്നാമത്തെ പ്രതിയായ 21 വയസ്സുള്ള കോണർ റാഫെർട്ടിയെ കോടതി വെറുതെ വിട്ടു. അതേസമയംജോസിപിന്റെ സുഹൃത്തായ 29 കാരനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലും പ്രതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. 2024 മാർച്ചിൽ ആയിരുന്നു പ്രതികൾ ചേർന്ന് ജോസിപിനെ കൊലപ്പെടുത്തിയത്.

Read More

ഡബ്ലിൻ: അതിർത്തി കടന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി 56 മില്യൺ യൂറോയുടെ പുതിയ ധനസഹായവുമായി അയർലൻഡ് സർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും ചേർന്ന് മന്ത്രിസഭയ്ക്ക് മുൻപിൽ വയ്ക്കും. ഷെയേർഡ് ഐലൻഡ് ഇനീഷ്യേറ്റീവിന് കീഴിലാണ് ധനസഹായം. ഗതാഗതം, കല, ഗവേഷണം, അടിയന്തിര പ്രതികരണം, ഗവേഷണം , ജൈവവൈവിധ്യം മുതലായ മേഖലയിൽ ആണ് ഒന്നിച്ചുള്ള വികസനം. അയർലൻഡ് മീഡിയ റെഗുലേറ്റർക്ക് അതിർത്തി കടന്നുള്ള റിപ്പോർട്ടിംഗിനായി 14 മില്യൺ യൂറോ നൽകിയിട്ടുണ്ട്. 

Read More

ഡബ്ലിൻ: അയർലൻഡിൽ താപനില താഴുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. ശരീരത്തിന് ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. അന്തരീക്ഷ താപനില – 3 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. തണുപ്പ് കഠിനമാകും എന്നതിനാൽ ശരീരത്തിന്റെ ചൂട് പിടിച്ച് നിർത്തേണ്ടത് ആവശ്യമാണ്. അതിനാൽ ലെയർസ് രീതിയിലുള്ള വസ്ത്രധാരണം ഫലപ്രദമാണെന്ന് വിദഗ്ധർ അറിയിക്കുന്നു. തെർമൽ വസ്ത്രങ്ങൾ അകത്ത് ധരിക്കണം. അതിന് മുകളിൽ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണം. തലയിൽ തൊപ്പിയും കയ്യുറയും ധരിക്കണം. തണുത്ത കാറ്റ് മുഖത്ത് നേരിട്ട് അടിയ്ക്കുന്നത് ദോഷമാണ്. അതിനാൽ സ്‌കാർഫ് ഉപയോഗിക്കണമെന്നും വിദഗ്ധർ അറിയിക്കുന്നു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ വയോധിക ദമ്പതികൾക്ക് നേരെ ആക്രമണം. 60 വയസ്സുള്ള സ്ത്രീ കുത്തേറ്റ് മരിച്ചു. സാരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 25 വയസ്സുള്ള യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷ്ര്യൂസ്ബറി ഡൗണിലെ വീട്ടിൽ ആയിരുന്നു സംഭവം. രാത്രി 9 മണിയോടെയാണ് ആക്രമണം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 കാരി മരിക്കുകയായിരുന്നു.

Read More

കെറി: കെറി വിമാനത്താവളത്തിലെ പുതിയ അറൈവൽ ഹാൾ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആയിരുന്നു യാത്രികർക്കായി കേന്ദ്രം തുറന്ന് നൽകിയത്. ഇതോടെ കോർക്ക് വിമാനത്താവളം വഴിയുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവും ആയി. മാർച്ച് മുതൽ ഹാളിലെ സൗകര്യം ആളുകൾ പ്രയോജനപ്പെടുത്തിവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ കാര്യക്ഷമമായ ഇമിഗ്രേഷൻ, കസ്റ്റംസ് ഏരിയകൾ, വലിയ ലഗേജ് ബെൽറ്റ്, മികച്ച ശുചിമുറി സൗകര്യങ്ങൾ എന്നിവ പുതിയ ഹാളിൽ ഉണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ റോഡ് അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ ഗ്രൂപ്പ്. മരണം സംബന്ധിച്ച കണക്കുകൾ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പാർക് (പിഎആർസി) ഗ്രൂപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം വളരെ കൂടുതലാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർക് ആശങ്ക പ്രകടമാക്കിയത്. ഈ വർഷം ഇതുവരെ 158 പേർക്ക് റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമായി. എന്നാൽ കഴിഞ്ഞ വർഷം ഇത് 149 ആയിരുന്നു. ഈ വർഷം കഴിയാൻ ഒന്നര മാസം ശേഷിക്കേ 9 പേരുടെ മരണം അധികമായി രേഖപ്പെടുത്തി. വകതിരിവോടെ റോഡ് ഉപയോഗിക്കണം, ഉത്തരവാദിത്വം വേണം, ശ്രദ്ധ വേണമെന്നും പാർക് കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: ഗോൾഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് നോർതേൺ അയർലൻഡിന്റെ വരുമാനത്തെ സ്വാധീനിക്കുമെന്ന് പഠനം. ചാമ്പ്യൻ ഷിപ്പ് നോർതേൺ അയർലൻഡിന്റെ ഖജനാവിന് 280 മില്യൺ പൗണ്ടിന്റെ അധിക നേട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ ഗോൾഫ് ഗെയിം അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്തു നൽകുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ടൂർണമെന്റിന്റെ ആതിഥേയരായ ആർ ആൻഡ് എയും ടൂറിസം വകുപ്പും ചേർന്ന് നിയോഗിച്ച സ്വതന്ത്ര ഗവേഷണ ഏജൻസിയാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയിരിക്കുന്നത്. റോയൽ പോർട്ട്രഷ് ഗോൾഫ് ക്ലബ്ബിലെ ജൂലൈയിലെ മത്സരം വടക്കൻ അയർലണ്ടിൽ ഏകദേശം 90 മില്യൺ പൗണ്ടിന്റെ സാമ്പത്തിക സ്വാധീനം ചെലുത്തിയെന്നും ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിലെ തത്തയ്ക്ക് അയർലൻഡിലെ ഫുട്‌ബോൾ താരത്തിന്റെ പേര് നൽകി അധികൃതർ. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് പ്ലേ ഓഫിൽ അയർലൻഡിന് ഇടം നേടിക്കൊടുത്ത താരം ട്രോയ് പാരറ്റിന്റെ പേരാണ് തത്തയ്ക്ക് നൽകാൻ ധാരണയായത്. പ്ലേ ഓഫിൽ അയർലൻഡ് സ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെയാണ് അധികൃതർ പേര് നൽകിയത്. ഞായറാഴ്ച ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്‌കോറിന് ഹംഗറിയെ തോൽപ്പിച്ച് ആയിരുന്നു പ്ലേ ഓഫിലേക്ക് അയർലൻഡ് ചുവടുവച്ചത്. പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ഒരു ഗോൾ നേടി അദ്ദേഹം രണ്ടുതവണ ടീമിനെ സമനിലയിലെത്തിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പോരാട്ടം ടീമിനെ കാത്തു. ഇതോടെയാണ് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തത്തയ്ക്ക് പേര് നൽകാൻ അധികൃതർ തീരുമാനിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ആൺ സിട്രോൺ- ക്രെസ്റ്റഡ് കൊക്കറ്റൂവിന് ആണ് ട്രോയ് പാരറ്റ് എന്ന പേര് നൽകിയിരിക്കുന്നത്.

Read More