ഡബ്ലിൻ: ഐറിഷ് മലയാളി രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ. മന്ത്രി നയിൽ കോളിൻസാണ് ഇത് സംബന്ധിച്ച നിയമ ഉത്തരവ് പുറത്തിറക്കിയത്. ഡബ്ലിനും ഡബ്ലിന് സമീപമുള്ള പ്രദേശങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയാണ്. എഴുത്തുകാരൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും രാജൻ ദേവസ്യ പ്രശസ്തനാണ്.
ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സിഎസ്എസ്ഡി വിഭാഗത്തിലെ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം. ജോലിയിൽ നിന്നും വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിൽ സജീവം ആകുകയായിരുന്നു. മലയാളം എന്ന സാംസ്കാരിക സംഘടനയുടെ സെക്രട്ടറിയാണ് രാജൻ ദേവസ്യ.
Discussion about this post

