Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ ജലവിതരണം പുന:സ്ഥാപിച്ചു. പ്രധാന പൈപ്പിലെ കേടുപാടുകൾ ഉയിസ് ഐറാൻ പരിഹരിച്ചതിനെ തുടർന്നാണ് ജലവിതരണം പുന:സ്ഥാപിച്ചത്. ശനിയാഴ്ച മുതൽ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളിൽ ഒന്നായിരുന്നു തകർന്നത്. ഇതോടെ ഫിറ്റ്‌സ്ഗിബ്ബൺ സ്ട്രീറ്റ്, ഫ്രെഡറിക് സ്ട്രീറ്റ് നോർത്ത്, ഡോർസെറ്റ് സ്ട്രീറ്റ്, ഗാർഡിനർ റോ, സമ്മർഹിൽ, ഗാർഡിനർ പ്ലേസ്, ഡബ്ലിൻ 1 ലെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. പൈപ്പിലെ ചോർച്ച പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ചവറ്റുകൊട്ടകളിൽ ബാറ്ററി ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. പൊട്ടിത്തെറികളും ഇതേ തുടർന്നുള്ള തീപിടിത്തവും വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ ഓപ്പറേറ്റർമാരിൽ ഒന്നായ ക്ലീൻ അയർലൻഡ് റീസൈക്ലിങ്ങാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബാറ്ററികൾ, വേപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വീടുകളിലെ ബിന്നുകളിലോ പൊതുസ്ഥലങ്ങളിലെ ബിന്നുകളിലോ നിക്ഷേപിക്കരുത്. വേപ്പുകൾ, പവർ ബാങ്കുകൾ, കോർഡ്ലെസ് പവർ ടൂളുകൾ, ഇ-ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ തുടങ്ങിയ മാലിന്യങ്ങൾ സംസ്‌കരണത്തിനായി കൂടുതൽ ലഭിക്കുന്നുണ്ട്. ഇതിൽ വേപ്പുകളിലും ഇലക്ട്രോണിക് വസ്തുക്കളിലുമുള്ള ലിഥിയം അയൺ ബാറ്ററികൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനോടകം തന്നെ ക്ലീൻ അയർലൻഡ് റീസൈക്ലിങ്ങ് പ്ലാന്റിൽ നിരവധി തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന് പുതിയ നേതൃത്വം. പ്രസിഡന്റായി ഡെൻസൻ കുരുവിളയെ തിരഞ്ഞെടുത്തു. അജീഷാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി അനീഷിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ജോയിന്റ് സെക്രട്ടറിമാരായി ജിംജോ ജെ, അജിൻ എസ് എന്നിവരെ തിരഞ്ഞെടുത്തു. റഷാദാണ് ട്രഷറർ.

Read More

ഡബ്ലിൻ: അയർലൻഡിൽ ഫ്‌ളൂ പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐറിഷ് മെഡിക്കൽ ഓർഗനൈസേഷൻ. രാജ്യത്ത് രോഗവ്യാപനത്തിന്റെ തീവ്രത വലുതാണെന്നും പൊതു ആശുപത്രി സംവിധാനങ്ങൾക്ക് നിലവിലെ സാഹചര്യം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഐഎംഒ വ്യക്തമാക്കി. ഇതിനോടകം തന്നെ ആശുപത്രിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വളരെ നേരത്തെ തന്നെ പനി പടർന്ന് പിടിയ്ക്കാൻ ആരംഭിച്ചുവെന്നും ചികിത്സ തേടുന്നവരുടെ എണ്ണം വളരെ വലുതാണെന്നും ബ്യൂമോണ്ട് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ കൺസൾട്ടന്റും ഐഎംഒയുടെ കൺസൾട്ടന്റ് കമ്മിറ്റി അംഗവുമായ ഡോ. പീഡർ ഗില്ലിഗൻ പറഞ്ഞു. ജിപിമാരുടെ അടുത്തും എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഫ്‌ളു കേസുകളിൽ ഇരട്ടി വർധനവ് ഉണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൊലപാതകം എന്ന നിലയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ നീക്കം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും 60 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. 50 വയസ്സുള്ള സ്ത്രീ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിൽ ആണ് സംഭവം ഉണ്ടായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മനപ്പൂർവ്വം തീയിട്ടതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം എന്ന നിലയിൽ അന്വേഷണം നടത്തുന്നത്.

Read More

ഡബ്ലിൻ: വിദ്യാർത്ഥികൾക്കായുള്ള സ്വകാര്യ താമസസ്ഥലങ്ങളുടെ വാടക വർധിപ്പിക്കാൻ വ്യക്തികൾക്ക് അനുമതി നൽകാനുള്ള സർക്കാർ നിർദ്ദേശത്തിനെതിരെ വിമർശനം. ഉയർന്ന വാടക വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിമർശനം. വിദ്യാഭ്യാസ വകുപ്പാണ് വാടക വർധിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. കൂടുതൽ നിർമ്മാതാക്കളെ വിപണിയിലേക്ക് ആകർഷിക്കുക ലക്ഷ്യമിട്ടാണ് നിർദ്ദേശം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇത് കൂടുതൽ താമസസ്ഥലങ്ങളുടെ നിർമ്മാണത്തിന് വഴിയൊരുക്കുകയും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഇത് പലരും പഠനം ഉപേക്ഷിച്ച് പോകാൻ തന്നെ കാരണം ആകുമെന്നാണ് വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തി പോലീസ്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് കേന്ദ്രം കണ്ടെത്തിയത്. കുക്‌സ്ടൗണിലെ കിൻടുർക്ക് മേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു പ്രതികൾ കഞ്ചാവ് വളർത്തിയിരുന്നത്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 50,000 പൗണ്ട് വിലയുള്ള കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

Read More

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി. ഇൻവററി അവന്യൂവിൽ ശനിയാഴ്ച രാത്രി 10.20 ഓടെയായിരുന്നു അക്രമി തീയിട്ടത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Read More

ഡബ്ലിൻ: വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്. 21 കാരനായ പോൾ ഫിറ്റ്സ്പാട്രിക് ആണ് മരിച്ചത്. ഇന്ന് ബാഗെനാൽസ്ടൗണിലെ വെൽസ് റോയൽ ഓക്ക് സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഫിറ്റ്‌സ്പാട്രിക് വെടിയേറ്റ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ബാഗെനാൽസ്ടൗണിലെ സെന്റ് ആൻഡ്രൂസ് പള്ളിയിൽ ശുശ്രൂഷകൾ നടക്കും. ഇതിന് ശേഷം ആകും സംസ്‌കാരം. ഇന്നലെ വൈകീട്ട് ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കുഞ്ഞിന് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.20 ഓടെയായിരുന്നു സംഭവം. അപകടത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ശിശുവിന് പുറമേ മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഡണ്ടാൽക്കിലെ ഡൗഡാൽഷില്ലിൽ ആർ132 ൽ വെച്ചാണ് കൂട്ടിയിടി ഉണ്ടായത്. സംഭവത്തിൽ 20 വയസ്സുള്ള യുവതിയ്ക്കും 50 വയസ്സുകാരനും കൗമാരക്കാരിയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.

Read More