- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ ഇന്ന് കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പ്. 11 കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ബ്രാം കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ 10 മണി മുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആരംഭിക്കും. ക്ലെയർ, ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, ലിമെറിക്ക്, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ മുന്നറിയിപ്പ് ഉണ്ട് . ഇത് ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് അവസാനിക്കും. കോർക്ക്, കെറി, വെക്‌സ്‌ഫോർഡ്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 11 വരെ മുന്നറിയിപ്പ് നിലനിൽക്കും.
ഓഫ്‌ലേ: ഓഫ്‌ലേയിലെ വീട്ടിൽ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് നീതിന്യായ മന്ത്രി. വീട്ടിലുള്ളവരെ കൊല്ലുക ലക്ഷ്യമിട്ടാണ് അക്രമി കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്ന് ജിം ഒ കെല്ലഗൻ പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു എഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. നാല് വയസ്സുള്ള ടാഡ്ഗ് ഫാരെൽ, 60 വയസ്സുള്ള മേരി ഹോൾട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. 50 വയസ്സ് പ്രായമുള്ള മറ്റൊരു സ്ത്രീ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം കരുതിക്കൂട്ടിയുള്ളത് ആണെന്ന് വ്യക്തമാകുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 14 കാരനെന്ന് റിപ്പോർട്ട്. മെഡിക്കൽ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം 94 കാരൻ ആയിരുന്നു ഏറ്റവും പ്രായം കൂടിയ വ്യക്തി. മദ്യപിച്ച് വാഹനമോടിച്ചതിന് 36 പേരെ മൂന്ന് തവണയും, 263 പേരെ രണ്ടുതവണയും, ഏഴ് പേരെ അഞ്ച് മുതൽ 11 വരെ തവണയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കൽ, അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവ വാഹനമോടിക്കുന്നവർക്കിടയിൽ വലിയ പ്രശ്നങ്ങളായി ഇപ്പോഴും തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞ് വീശാൻ ബ്രാം കൊടുങ്കാറ്റ്. ഇതേ തുടർന്ന് അയർലൻഡിലെ 11 കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ക്ലെയർ, ഡൊണഗൽ, ഗാൽവെ, ലൈട്രിം, ലിമെറിക്ക്, മായോ, സ്ലൈഗോ, കോർക്ക്, കെറി, വെക്‌സ്‌ഫോർഡ്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ക്ലെയർ, ഡൊണഗൽ, ഗാൽവേ, ലൈട്രിം, ലിമെറിക്ക്, മായോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ നാളെ രാവിലെ 10 മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ഇത് വൈകീട്ട് ആറ് മണിവരെ തുടരും. കോർക്ക്, കെറി, വെക്‌സ്‌ഫോർഡ്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 11 വരെയാണ് മുന്നറിയിപ്പ്. തെക്ക്- പടിഞ്ഞാറൻ ദിശയിൽ നിന്നാണ് കാറ്റിന് സാധ്യതയുള്ളത്.
ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കാറിനടിയിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു വീടിന് നേരെ ബോംബേറ് ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. പരിശോധനയിൽ കാറിന് അടിയിൽ പൈപ്പ് ബോംബ് ഉള്ളതായി കണ്ടെത്തി. ഇതോടെ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ശേഷം ബോംബ് സുരക്ഷിതമായി നിർവ്വീര്യമാക്കുകയായിരുന്നു.
കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് ഈ മാസം തുറക്കും. ഡിസംബർ 20 ന് പാർക്ക് തുറക്കാനാണ് തീരുമാനം. പക്ഷിപ്പനിയെ തുടർന്ന് ഒക്ടോബറിൽ ആയിരുന്നു പാർക്ക് അടച്ച് പൂട്ടിയത്. പത്ത് ആഴ്ചയ്ക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. ഇതിന് മുന്നോടിയായി ഒരിക്കൽ കൂടി സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തും. സമഗ്രമായ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളും രോഗ നിയന്ത്രണ നടപടികളും നടപ്പിലാക്കും. ഫോട്ട വൈൽഡ്ലൈഫ് പാർക്കിലെ എല്ലാ പക്ഷികളെയും രണ്ടുതവണ പക്ഷിപ്പനി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. പാർക്ക് ജൈവസുരക്ഷാ നടപടികളും നിരീക്ഷണ പ്രോട്ടോക്കോളുകളും നിലനിർത്തുന്നത് തുടരും. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഫോട്ട വൈൽഡ് ലൈഫ് പാർക്ക്. ക്രിസ്തുമസ് ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് പാർക്ക് തുറന്നത്.
ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനവേളയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഏകോപിത ഭീഷണിയുടെ ഭാഗമായിട്ടാണ് സംഭവം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കെല്ലഗൻ കൂട്ടിച്ചേർത്തു. പ്രസിഡന്റ് കാതറിൻ കനോലിയുമായും പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനുമായും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഡ്രോണുകളുടെ സാന്നിധ്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഏകോപിത ഭീഷണിയുടെ ഭാഗമായിട്ടാണ് ഡ്രോണുകൾ എത്തിയത് എന്നും കെല്ലഗൻ പറഞ്ഞു.
ഡബ്ലിൻ: അഭയാർത്ഥികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവുമായി കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകൾ. അയർലൻഡിൽ എയിഡ്‌സ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചുവെന്നും ഇതിന് കാരണം കുടിയേറ്റ ഗ്രൂപ്പുകൾ ആണെന്നുമാണ് പ്രചാരണം. ആളുകളെ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഇതിൽ ഉയരുന്ന വിമർശനം. അയർലൻഡിൽ എച്ച്‌ഐവി രോഗികളുടെ എണ്ണത്തിൽ 75 ശതമാനം വർധനവ് ഉണ്ടായി എന്നാണ് നിലവിൽ പ്രചരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നും ഇവർ സ്ഥാപിക്കുന്നു. അതേസമയം അയർലൻഡിൽ രോഗ നിർണയം വർധിച്ചതായി നിലവിൽ ഡാറ്റകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ഡബ്ലിൻ: മണ്ഡലകാലത്ത് അയപ്പ സ്വാമിയ്ക്ക് സമർപ്പണമായി ഐറിഷ് മലയാളി കെ. ആർ അനിൽ കുമാറിന്റൈ പുതിയ ആൽബം. ‘ ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം ‘ എന്ന പേരിൽ നിർമ്മിച്ച ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. പുതുപ്പള്ളിയിലെ ഉദിക്കാമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തെ ആസ്പദമാക്കിയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. അനിൽകുമാർ തന്നെയാണ് ആൽബത്തിന്റെ രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. കെ.പി പ്രസാദാണ് സംവിധാനം. ജയകൃഷ്ണൻ ഛായാഗ്രഹണവും എഡിറ്റിഗും നിർവ്വഹിച്ചു. റെഡ് മൂവീസാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ എട്ടാമത്തെ ആൽബമാണ് ഇത്. https://youtu.be/iPvjo5vHY-c
ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയെന്ന നേട്ടം വിട്ടുകൊടുക്കാതെ സിൻ ഫെയിൻ. ദി സൺഡേ ഇൻഡിപെൻഡന്റ്/ അയർലൻഡ് തിങ്ക്‌സ് നടത്തിയ സർവ്വേയിൽ ജനപ്രീതിയിൽ ഒന്നാമതായി തന്നെ തുടരുകയാണ് സിൻ ഫെയ്ൻ പാർട്ടി. 24 ശതമാനം പേരാണ് പാർട്ടിയെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡിന് 37 ശതമാനത്തിന്റെ പിന്തുണയുണ്ട്. ഭരണകക്ഷികളിൽ ഒന്നായ ഫിൻ ഗെയ്‌ലിന് 17 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. ഭരണ കക്ഷിയായ ഫിയന്ന ഫെയിലിന് പിന്തുണ 20 ശതമാനം ആണ്. 34 ശതമാനം പേരാണ് സൈമൺ ഹാരിസിനെ പിന്തുണയ്ക്കുന്നത്. മീഹോൾ മാർട്ടിനെ 36 ശതമാനം പേരും പിന്തുണയ്ക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
