ഡബ്ലിൻ: അയർലൻഡുകാരുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ‘ വെള്ളത്തിലായേക്കും ‘. ക്രിസ്തുമസിനോട് അടുത്തുളള ദിവസങ്ങളിൽ അയർലൻഡിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. മഴ ആഘോഷത്തോട് അനുബന്ധിച്ചുള്ള ഷോപ്പിംഗിനെയും ബാധിക്കും.
മഴ, ഇടിമിന്നൽ, ആലിപ്പഴ വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതുവരെ മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ക്രിസ്തുമസ് ദിനത്തോട് അടുക്കുന്ന സമയത്ത് ഇതിന് സാധ്യതയുണ്ട്.
Discussion about this post

