ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ള മരണങ്ങളിൽ വർധന. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. യുവാക്കൾക്കിടയിലാണ് കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ള മരണങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുള്ളത്.
2022 ലെ കണക്കുകൾ പരാമർശിച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2022 ൽ ലഹരി ഉപയോഗത്തെ തുടർന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ മൂന്നിൽ ഒന്നും കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ളതാണ്. ആ വർഷം ഏറ്റവും സുലഭമായി ലഭിച്ചിരുന്ന രണ്ടാമത്തെ മയക്കുമരുന്ന് ആയിരുന്നു കൊക്കെയ്ൻ. 2013 നും 2022 നും ഇടയിൽ, കൊക്കെയ്ൻ വിഷബാധ മൂലമുള്ള മരണങ്ങൾ 259 ശതമാനം വർദ്ധിച്ചു.
Discussion about this post

