Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. ഇന്ന് രാത്രി മുതൽ വിവിധ കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കും. ഇതേ തുടർന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റും വീശാം. ഈ സാഹചര്യത്തിലും മുന്നറിയിപ്പുണ്ട്. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഇന്ന് രാത്രി മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് നാളെ ഒൻപത് മണിയ്ക്ക് അവസാനിക്കും. മഴ പല മേഖലകളിലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഫിയന്ന ഫെയിലിന് പിൻവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ മീഹോൾ മാർട്ടിനെ കുറ്റപ്പെടുത്തി ഐറിഷ് ജനത. ഫിയന്ന ഫെയിലിന് അവസരം നഷ്ടമായതിന് കാരണം മീഹോൾ മാർട്ടിനാണെന്നാണ് 68 ശതമാനം വോട്ടർമാരും അഭിപ്രായപ്പെടുന്നത്. ഞായറാഴ്ച പ്രസിദ്ധീകരിച്ച സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്‌സ് പോളിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിം ഗാവിനെ 14 ശതമാനം പേർ മാത്രമാണ് കുറ്റക്കാരനായി കാണുന്നത്. അഞ്ച് ശതമാനം പേർ പാർട്ടി ഡെപ്യൂട്ടി നേതാവ് ജാക്ക് ചേംബേഴ്‌സാണ് കുറ്റക്കാരൻ എന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ഫിയന്ന ഫെയിൽ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അവലോകന റിപ്പോർട്ട് അടുത്ത മാസം പ്രസിദ്ധീകരിക്കും.

Read More

ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോയിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ. എച്ച്എസ്ഇ പുറത്തുവിട്ട കണക്കുകൾ പ്രകാരം 896 സ്ത്രീകളാണ് പരിചരണത്തിനായി കാത്തിരിക്കുന്നത്. നാല് ആശുപത്രികളിലെ കണക്കുകളാണ് ഇത്. റോട്ടുന, ടാലറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ , കോർക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ , കുംബെ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും പരിചരണം ലഭിക്കുന്നതിന് വേണ്ടിയാണ് കാത്തിരിപ്പ്. സെപ്റ്റംബർ അവസാനം വരെ റൊട്ടുന ആശുപത്രിയിൽ 369 സ്ത്രീകളായിരുന്നു വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇതിൽ 90 സ്ത്രീകൾ ഒമ്പത് മുതൽ 12 മാസം വരെ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. 63 പേർ ഒരു വർഷത്തിനിടെ കാത്തിരിക്കുന്നവരാണ്. എൻഡോമെട്രിയോസിസിനുള്ള ചികിത്സയ്ക്കായി 356 സ്ത്രീകളാണ് ടാലറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത്. കോർക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിൽ 93 സ്ത്രീകൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. കൂംബെ ആശുപത്രിയിൽ വെയിറ്റിംഗ് ലിസ്റ്റിൽ 78 സ്ത്രീകളുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ മഴ തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ചവരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് ഏഴ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കാർലോ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൗണ്ടികളിൽ മഴ ലഭിക്കുന്നുണ്ട്. ഇതേ തുടർന്ന് മണ്ണ് നനഞ്ഞ് കിടക്കുകയാണ്. അതിനാൽ ഇനി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാജ്യം മുഴുവൻ യെല്ലോ വിൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമാ കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു.

Read More

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 7,00,000 യൂറോയാണ് നൽകുക. വംശനാശഭീഷണി നേരിടുന്ന ഐറിഷ് ജീവിവർഗങ്ങളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും. അടുത്തിടെ പാർക്കിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം പാർക്ക് അടച്ചിടേണ്ട സ്ഥിതി വിശേഷവും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ സഹായം നൽകുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോട്ട വൈൽഡ് ലൈഫ് പാർക്ക്. 100 ഏക്കർ വിസ്തൃതിയിൽ ഇത് വ്യാപിച്ച് കിടക്കുന്നു. 73 പക്ഷികളെയാണ് പാർക്കിൽ പക്ഷിപ്പനിബാധയെ തുടർന്ന് കൊന്നത്.

Read More

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം ഉണ്ടാക്കിയ ഗാർഡയെ സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കോടതി അഞ്ച് സമൻസുകൾ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിരുന്നു. 33 കാരനും നവൻ സ്വദേശിയുമായ ഒഗ് ഒ ഗ്രിയോഫ ആണ് വാഹനാപകടം ഉണ്ടാക്കിയത്. സെന്റ് പാട്രിക് ദിനത്തിൽ ഗാൽവെയിൽ വച്ചായിരുന്നു സംഭവം. അവാർഡ് ജേതാവും മുൻ കൗണ്ടി ഫുട്‌ബോൾ കളിക്കാരനുമാണ് ഒഗ് ഒ ഗ്രിയോഫ.

Read More

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ച് രണ്ട് മരണം. 60 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനായ ആൺകുട്ടിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ 50 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫ്‌ലേയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏഡെൻഡെറിയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഉടനെ ഫയർഫോഴ്‌സും മറ്റ് അടിയന്തിര സേവനങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

Read More

ഡബ്ലിൻ: അയർലൻഡിൽ കുട്ടികളെന്ന പേരിൽ അഭയാർത്ഥികളായി താമസിക്കുന്നത് നിരവധി പേരെന്ന് കണ്ടെത്തൽ. സർക്കാർ ഏജൻസിയായ തുസ്ലയുടെ ജുവനൈൽ അക്കൊമഡേഷൻ സെന്ററിൽ നിന്നും കഴിഞ്ഞ ദിവസം 200 ഓളം പുരുഷന്മാരെയാണ് കണ്ടെത്തിയത്. ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. തുസ്ല കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയായ 192 പേരെയാണ് കണ്ടെത്തിയത്. മാസങ്ങളായി ഇവർ ഇവിടെ സൗജന്യമായി താമസിച്ച് വരികയായിരുന്നു. സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടുന്നത്. ഇത്തരക്കാരെ കണ്ടെത്താൻ സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ തോക്കുകൾ കണ്ടെത്തി പോലീസ്. ടെമ്പിൾമൈക്കളിൽ ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നു സംഭവം. വ്യാഴാഴ്ച വാട്ടർഹിൽ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെത്തിയത്. മേഖലയിൽ അനധികൃതമായി ആയുധങ്ങൾ കുഴിച്ചിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. പിടിച്ചെടുത്ത തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ആരും അറസ്റ്റിലായിട്ടില്ല.

Read More

ഡബ്ലിൻ: ബുധനാഴ്ച വെസ്റ്റ്മീത്ത് സ്വദേശിയ്ക്ക് സമ്മാനം കിട്ടിയ ലോട്ടോ ജാക്‌പോട്ട് ടിക്കറ്റ് വിറ്റ് പോയത് മുള്ളിംഗറിലെ പിയേഴ്‌സ് സ്ട്രീറ്റിൽ നിന്ന്. നാഷണൽ ലോട്ടറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 4,21,23,27,34,38 എന്നീ നമ്പറുകളും 37 ബോണസ് നമ്പറുമായ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. 6.2 മില്യൺ യൂറോ ആണ് സമ്മാനത്തുക. ഈ വർഷം ഇതുവരെ 9 ലോട്ടോ ജാക്‌പോട്ടുകൾ അയർലൻഡ് സ്വദേശികൾ സ്വന്തമാക്കിയിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് വെസ്റ്റ്മീത്ത് സ്വദേശി.

Read More