ഡബ്ലിൻ: അയർലൻഡിൽ ലുവാസ് റെഡ്, ഗ്രീൻ ലൈൻ സേവനങ്ങൾ മുടങ്ങി. വൈദ്യുതി തടസ്സപ്പെട്ടതിന് പിന്നാലെയാണ് സർവ്വീസുകൾ മുടങ്ങിയത്. പ്രശ്നം പരിഹരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സർവ്വീസുകൾ പുനരാരംഭിച്ചു.
രാവിലെയോടെയാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇതേ തുടർന്ന് റെഡ് ലൈനിൽ സ്മിത്ത്ഫീൽഡിൽ നിന്ന് പോയിന്റിലേക്ക് സർവീസ് ഉണ്ടായിരുന്നില്ല. ഗ്രീൻ ലൈനിൽ ബ്രൂംബ്രിഡ്ജിനും സെന്റ് സ്റ്റീഫൻസ് ഗ്രീനിനും ഇടയിലുള്ള സർവീസ് നിർത്തിവച്ചിരുന്നു.
Discussion about this post

