ഡബ്ലിൻ: തൊഴിൽ നഷ്ടത്തിൽ പ്രതിഷേധവുമായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകർ. ഇന്ന് രാവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാർച്ച് നടത്തും. അഡൾട്ട് എജ്യുക്കേഷൻ ടീച്ചേഴ്സ് ഓർഗനൈസേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
നൂറ് കണക്കിന് അദ്ധ്യാപകരാണ് രാവിലെ 11.30 ഓടെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കാളികളാകുക. മൂന്ന് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ഉൾപ്പെടെയാണ് സമ്മറിൽ ജോലി നഷ്ടമായത്. സെപ്തംബർ മുതൽ ജോലിയ്ക്ക് ഹാജരാകേണ്ടെന്ന് അധികൃതരിൽ നിന്നും ലഭിച്ച വിവരം എന്നാണ് അദ്ധ്യാപകർ പറയുന്നത്.
Discussion about this post

