- ഇന്ധനവും , വൈദ്യുതിയുമില്ല ; ബംഗ്ലാദേശ് വൻ പ്രതിസന്ധിയിൽ ; സർവകലാശാലകളും , സ്കൂളുകളും അടച്ചു ; സഹായിക്കാൻ ഇന്ത്യയോട് അഭ്യർത്ഥന
- ദ്രോഗെഡയിൽ കൊക്കെയ്ൻ പിടിച്ചെടുത്തു; 70 കാരി അറസ്റ്റിൽ
- അയർലൻഡിൽ ഈ വാരം തണുപ്പ്; വാഹന യാത്രികർക്ക് മുന്നറിയിപ്പ്
- ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി ; മുസ്ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തുല്യമായ അനന്തരാവകാശം നിഷേധിക്കപ്പെടുന്നു ; സുപ്രീം കോടതി
- നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്; പ്രവർത്തനങ്ങളിൽ വർധനവ്
- ഇന്ത്യയിലേയ്ക്ക് ഹെറോയിൻ കടത്താൻ ശ്രമം ; അതിർത്തിയിൽ പാകിസ്ഥാൻ കള്ളക്കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊലപ്പെടുത്തി
- സൈമൺ ഹാരിസ് ഫ്രാൻസിലേക്ക്
- കുരുക്ക് മുറുകുന്നു : യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച മൗലാന അബ്ദുള്ള സലീമിനെതിരെ 83 എഫ് ഐ ആറുകൾ
Author: sreejithakvijayan
ഡബ്ലിൻ: ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് എച്ച്എസ്ഇ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങൾ. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും എച്ച്എസ്ഇ ആലോചിക്കുന്നുണ്ട്. ജീവനക്കാരുടെ യാത്ര, പരിശീലനം, ഏജൻസി ജീവനക്കാരുടെ സേവനം എന്നിവയിലാണ് മാറ്റങ്ങൾ. അടുത്തിടെ പുറത്തുവന്ന കണക്കുകളിൽ ഈ വർഷം ഇതുവരെ 218 മില്യൺ യൂറോയുടെ അധിക ചിലവ് എച്ച്എസ്ഇയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് തീരുമാനം. ആവശ്യമില്ലാതെ പണം ചിലവാകുന്ന മേഖലകൾ സമഗ്രമായി അവലോകനം ചെയ്യും. ശേഷമാകും നിയന്ത്രണങ്ങൾ കൊണ്ടുവരിക.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ്. ഒക്ടോബർ 26 മുതലായിരിക്കും പുതിയ സർവ്വീസ് ആരംഭിക്കുക. ഡബ്ലിനിൽ നിന്നുള്ള എമിറേറ്റ്‌സിന്റെ മൂന്നാമത്തെ വിമാന സർവ്വീസ് ആണ് ഒക്ടോബറിൽ ആരംഭിക്കുന്നത്. എമിറേറ്റ്‌സ് വിമാനം കെഇ 165 ദുബായിൽ നിന്നും പുലർച്ചെ 2.10 ന് പുറപ്പെട്ട് രാവിലെ 6.25 ന് ഡബ്ലിനിൽ എത്തും. ഇകെ 166 ഡബ്ലിനിൽ നിന്ന് രാവിലെ 8.25 ന് പുറപ്പെട്ട് രാത്രി 8 മണിയ്ക്ക് ദുബായിൽ എത്തും. അയർലന്റിനും മിഡിൽ ഈസ്റ്റേൺ ഹബ്ബിനുമിടയിൽ ആഴ്ചയിൽ 21 വിമാന സർവ്വീസുകളാണ് ഉണ്ടാകുക. ഒക്ടോബർ 16 മുതൽ ഡബ്ലിനിലേക്ക് രണ്ടാമത്തെ നവീകരിച്ച ബോയിംഗ് 777 സർവ്വീസ് ആരംഭിക്കും. പ്രതിവർഷം 4,50,000 യാത്രികരാണ് അയർലന്റിൽ നിന്നും ദുബായിലേക്ക് എമിറേറ്റ്‌സ് വിമാനത്തിൽ യാത്ര ചെയ്യുന്നത്.
ഡബ്ലിൻ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അയർലന്റിലെ രണ്ട് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ്. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കൗണ്ടികളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി മുതലാണ് മുന്നറിയിപ്പ് ആരംഭിക്കുക. നാളെ രാവിലെ 10 മണിവരെ മുന്നറിയിപ്പ് തുടരും. അതിശക്തമായ മഴയാണ് ഇന്ന് രണ്ട് കൗണ്ടികളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് പുറമേ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ ഇടിമിന്നലും ഉണ്ടാകും. ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. വാഹന യാത്രികർ യാത്രാവേളയിൽ മഴയെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
ഡബ്ലിൻ: ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഇന്നലെ ചേർന്ന യോഗത്തിൽ കൗൺസിലർമാർ അനുകൂലിച്ച് വോട്ട്‌ചെയ്തു. പുതിയ ടാക്‌സ് ആളുകളിൽ നിന്നും അടുത്ത വർഷം മുതൽ ഈടാക്കി തുടങ്ങും. 15 ശതമാനം നികുതി വർദ്ധനവാണ് അംഗീകരിച്ചിരിക്കുന്നത്. അധികവരുമാനമാണ് ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് വർദ്ധിപ്പിച്ചതോടെ കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതുവഴി പ്രതിവർഷം 16.5 മില്യൺ യൂറോയുടെ നേട്ടം ഉണ്ടാകുമെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. ഇത് ഉപയോഗിച്ച് ഭവനപദ്ധതികൾ കാര്യക്ഷമമാക്കാനാണ് കൗൺസിലിന്റെ തീരുമാനം. 2013 ലാണ് ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് ഈടാക്കി തുടങ്ങിയത്. ടാക്‌സിൽ 15 ശതമാനം വർദ്ധനവോ ഇളവോ വരുത്താനുള്ള അധികാരം കൗൺസിലർമാർക്കാണ്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ഡാൽക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 70 വയസ്സുകാരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം ഉണ്ടായത്. കാസിൽ വില്ലാ സ്ട്രീറ്റിൽ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു 70 കാരി. ഇതിനിടെ വാഹനം ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 70 കാരിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സെന്റ് വിൻസെന്റ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഇവർ ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ വ്യാഴാഴ്ച ഇവരുടെ ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ എണ്ണ ചോർച്ചയിൽ മാപ്പ് പറഞ്ഞ് ബാങ്ക് ഓഫ് അയർലന്റ്. സംഭവത്തിൽ പരിസ്ഥിതി പ്രേമികൾ രൂക്ഷമായ വിമർശനം ഉയർത്തിയതിനെ തുടർന്നായിരുന്നു സംഭവം. ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബാങ്ക് ഓഫ് അയർലന്റ് വക്താവ് അറിയിച്ചു. ക്യാബിനെറ്റ്‌ലീയിലെ സൈറ്റുകളിൽ ഒന്നിൽ നിന്നാണ് എണ്ണ ചോർച്ച ഉണ്ടായിരിക്കുന്നത്. എണ്ണ ചോർന്നത് പ്രദേശത്തെ ജലശ്രോതസ്സുകളിൽ മലിനീകരണത്തിന് കാരണമായി. ഇവിടെയുള്ള നിരവധി ഹംസങ്ങളെയാണ് പരിസ്ഥിതി സംരക്ഷകർ രക്ഷിച്ചത്. ഡൺ ലവോഹയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലുമായും എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ബാങ്ക് ഓഫ് അയർലന്റ് വക്താവ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ്- ഓൾ അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് ഗ്രൗണ്ടിലാണ് മത്സരം. ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ വലിയ ആവേശത്തിലാണ് ഡബ്ലിനിലെ ക്രിക്കറ്റ് പ്രേമികൾ. രാവിലെ എട്ട് മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആതിഥ്യമരുളുന്ന ടൂർണമെന്റിൽ 15 ടീമുകൾ മത്സരിക്കും.
ഡബ്ലിൻ: അന്തരിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സാറാ കോയലിന് വിട ചൊല്ലി അയർലന്റ്. സാറയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ സെന്റ് ബ്രിഡ്ജ് പള്ളിയിൽ ആയിരുന്നു അന്ത്യ ശുശ്രൂഷകൾ. ഇതിന് ശേഷം നടന്ന അനുസ്മരണ പരിപാടിയിൽ നിരവധി പേർ സാറയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ചു. ഉച്ചയ്ക്ക് ശേഷം ഡബ്ലിനിലെ ഗ്ലാസ്‌നെവിൻ സെമിത്തേരിയിൽ ആയിരുന്നു മൃതദേഹം സംസ്‌കരിച്ചത്. തിങ്കളാഴ്ചയായിരുന്നു സാറ അന്തരിച്ചത്. 108 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്നായിരുന്നു മരണം. 1916 ജൂലൈ 24 ന് ആയിരുന്നു സാറ ജനിച്ചത്. നോക്കാറ്റോംകോയിൽ സ്വദേശിനിയാണ്. പിന്നീട് അവിടെ നിന്നും ഡബ്ലിനിലേക്ക് താമസം മാറുകയായിരുന്നു.
ഡബ്ലിൻ: പ്രധാനമന്ത്രിയുടെ ഉപദേശകർക്കായി അയർലന്റിന്റെ ഖജനാവിൽ നിന്നും ചിലവായത് 1 മില്യൺ യൂറോ. പൊതുചിലവ് വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ചിലവാക്കിയ തുകയുടെ കണക്കാണ് ഇത്. മാദ്ധ്യമ-രാഷ്ട്രീയ ഉപദേശകരായി 8 ഉദ്യോഗസ്ഥരാണ് മീഹോൾ മാർട്ടിന് ഉള്ളത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഓരോ ഉപദേഷ്ടാവിനും പ്രതിവർഷം 1 ലക്ഷം യൂറോ ആണ് ശമ്പളമായി നൽകുന്നത്. പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറിയാണ് എല്ലാവരെക്കാളും കൂടുതൽ തുക ശമ്പളമായി വാങ്ങുന്നത്. പ്രതിവർഷം 2,10,000 യൂറോയാണ് അസിസ്റ്റന്റ് സെക്രട്ടറി ശമ്പള ഇനത്തിൽ കൈപ്പറ്റുന്നത്. മ
ഡബ്ലിൻ: മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് – ഓൾ അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ ( ശനിയാഴ്ച) നടക്കും. ഡബ്ലിൻ അൽസാ സ്പർട്‌സ് ഗ്രൗണ്ടിൽ രാവിലെ എട്ട് മണിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സാണ് പ്രീമിയർ ലീഗിന് ആതിഥ്യംവഹിക്കുന്നത്. 15 ടീമുകളാണ് മത്സരങ്ങളിൽ പങ്കാളികളാകുക. നാളെ സിൽവർ കിച്ചൺ ഒരുക്കുന്ന രുചികരമായ ഫുഡ് സ്റ്റാളും ഉണ്ടാകും. ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡി ലിമിറ്റഡ്, റാസ ഇന്ത്യൻ റെസ്റ്റോറന്റ്, ബ്ലൂ ചിപ്പ് ടൈൽസ്, സിൽവർ കിച്ചൺ, ഇൻഗ്രീഡിയന്റ്‌സ് ഏഷ്യൻ സ്റ്റോർസ്, മലബാർ കഫേ, കേര എന്നിവരാണ് മുഖ്യ സ്‌പോൺസർമാർ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
