ഡബ്ലിൻ: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. അയർലൻഡിൽ പനി ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ആഴ്ചയിൽ പനി കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ശനിയാഴ്ചവരെ 3,287 പനി കേസുകൾ റിപ്പോർട്ട് ചെയ്തു. അതിന് മുൻപുള്ള ആഴ്ച 2,943 എന്ന നിലയിൽ ആയിരുന്നു കണക്കുകൾ. ക്രിസ്തുമസിന് ശേഷം രോഗികളുടെ എണ്ണത്തിൽ വലിയ ഉയർച്ച ഉണ്ടാകും.
Discussion about this post

