ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അയർലൻഡിലുള്ളവർ ജാഗ്രാത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്ക് – വടക്ക് മേഖലകളിൽ രാവിലെ മുതൽ മഴ അനുഭവപ്പെടും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. എന്നാൽ മണിക്കൂറുകൾ മാത്രമേ ഈ കാലാവസ്ഥ അനുഭവപ്പെടുകയുള്ളൂ. ഇതിന് ശേഷം കാലാവസ്ഥ തെളിയും. പിന്നീടുള്ള മണിക്കൂറുകൾ മഴയും വെയിലും ഇടവിട്ട് അനുഭവപ്പെടും. പടിഞ്ഞാറൻ തീരത്ത് മഴയ്ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെടും. 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാജ്യത്ത് ഇന്ന് താപനില അനുഭവപ്പെടുക.
Discussion about this post

