ഡബ്ലിൻ: ഡബ്ലിനിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരവധി വസ്തുക്കൾ പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. വ്യാജ ലബുബു പാവകൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിലും റോസ്ലെയർ യൂറോപോർട്ടിലും നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ പിടിച്ചെടുത്തത്.
തിരച്ചിലിൽ 200 ഓളം ലബുബു പാവകൾ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 374 മറ്റ് വ്യാജ വസ്തുക്കളും പിടിച്ചെടുത്തു. ഇവയ്ക്ക് വിപണിയിൽ 90,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. അഡിഡാസ്, നൈക്ക്, കാർട്ടിയർ എന്നിവയുടെ വ്യാജ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
11,340 ലിറ്റർ റെഡ് വൈൻ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 1,38,325 യൂറോ വിലവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

