ഡബ്ലിൻ: ബസുകളിൽ ഹെഡ്സെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ക്യാമ്പെയ്ൻ വരും മാസങ്ങളിൽ ശക്തമാക്കാൻ ഡബ്ലിൻ ബസും നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയും. ബസ് യാത്ര സുഖകരവും സൗകര്യപ്രദവും ആക്കുക ലക്ഷ്യമിട്ടാണ് ക്യാമ്പെയ്ൻ ശക്തമാക്കുന്നത്. മൊബൈൽ ഫോൺ ലൗഡ്സ്പീക്കറുകൾ ഉപയോഗിച്ച് പാട്ട് പ്ലേ ചെയ്യുന്നതും ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതും തടയുന്നതിനായി
ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പയ്ൻ ശക്തമാക്കുന്നത്.
ഫോൺ സ്പീക്കറിലിട്ട് മറ്റ് യാത്രികരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സംസാരിക്കുന്ന സംഭവങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ടെന്ന് ഡബ്ലിൻ ബസ് വക്താവ് പറഞ്ഞു. ഇത് കാണുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നാറുണ്ട്. ആളുകൾ കൂടുതൽ മികച്ച യാത്ര അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ബസ് യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും സംസാരിക്കുന്നതും കനത്ത പിഴ ഈടാക്കുന്ന കുറ്റകൃത്യമായിരിക്കുമെന്ന് ഡബ്ലിൻ ബസ് അറിയിച്ചിരുന്നു.

