ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി വെസ്റ്റ് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഇന്നലെ ആയിരുന്നു പരിശോധന.
കഴിഞ്ഞ മാസം ആയിരുന്നു വീട്ടിൽവച്ച് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഓക്ക് ഡൗൺസിലെ വീട്ടിൽ ആണ് യുവതിയുടെ താമസം. ഇവിടേയ്ക്ക് എത്തി അക്രമി യുവതിയുടെ ശരീരത്തിൽ ദ്രാവകം തളിച്ച ശേഷം തീയിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ഡബ്ലിനിലെ എട്ട് വീടുകളിൽ ആയിരുന്നു പരിശോധന.
Discussion about this post

