ഡബ്ലിൻ: അടുത്ത വർഷം മുതൽ ശമ്പളവർധനവ് വേണമെന്ന ആവശ്യവുമായി അയർലൻഡിലെ ട്രേഡ് യൂണിയൻ. ആറ് ശതമാനംവരെ വർധനവ് വേണമെന്നാണ് ആവശ്യം. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് (ഐസിടിയു) ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിലവിൽ അയർലൻഡിൽ പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാണ്. ഇത് ജീവിത ചിലവ് വർധിപ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ശമ്പളവർധനവ് എന്ന ആവശ്യം ഇവർ ഉയർത്തിയിരിക്കുന്നത്. 4.6 ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിൽ അടുത്ത വർഷം ശമ്പള വർധനവ് വേണമെന്ന് ഐസിടിയു ശുപാർശ ചെയ്യുന്നു.
Discussion about this post

