ലൗത്ത്: വിലക്കയറ്റത്തിനിടെ കൗണ്ടി ലൗത്തിലെ താമസക്കാർക്ക് ആശ്വാസം. കൗണ്ടിയിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സിൽ വർദ്ധനവില്ല. ടാക്സ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ കൗൺസിലർമാർ എതിർത്തതാണ് ടാക്സ് വർദ്ധനവിന് തടയായത്.
ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികൾ ലോക്കൽ പ്രോപ്പർട്ടി ടാക്സ് അടുത്ത വർഷം മുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടാക്സ് വർദ്ധനവിൽ വോട്ട് രേഖപ്പെടുത്താൻ കൗണ്ടി ലൗത്ത് കൗൺസിൽ ഇന്നലെ യോഗം ചേർന്നിരുന്നു. എന്നാൽ കൗൺസിലിൽ 23 കൗൺസിലർമാർ തീരുമാനത്തെ എതിർത്തു.
ഫിയന്ന ഫെയിൽ കൗൺസിലർ ആൻഡ്രിയ മക്കെവിറ്റ് ടാക്സ് നിരക്ക് മാറ്റമില്ലാതെ തുടരണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർ കെവിൻ കല്ലന്റെ പിന്തുണയോടെ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്തുണച്ച് 23 കൗൺസിലർമാരും വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

