പോർട്ട്ലാവോയിസ്: മിഡ്ലാൻഡ്സ് ജയിലിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഇക്കഴിഞ്ഞ ആറാം തിയതി ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 20 നും 30 നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ കുറ്റം ചുമത്താതെ മിഡ്ലാൻഡ്സ് ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

