ഡബ്ലിൻ: മോട്ടോർവേ 50 ൽ ട്രക്ക് കത്തിനശിച്ചു. വെസ്റ്റ്ലിങ്ക് ബ്രിഡ്ജിലെ ടോളിനടുത്തുള്ള ഭാഗത്ത് ആയിരുന്നു സംഭവം. ആളപായമില്ല. സംഭവത്തിന് പിന്നാലെ മോട്ടോർവേയുടെ ഒരു ഭാഗം അടച്ചു.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഗാർബേജുമായി പോകുകയായിരുന്ന ട്രക്കാണ് കത്തിനശിച്ചത്. വിവരം അറിഞ്ഞയുടൻ ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ലൂക്കാനിലെ ജംഗ്ഷൻ 7 നും ബ്ലാഞ്ചാർഡ്സ്ടൗണിലെ ജംഗ്ഷൻ 6 നും ഇടയിലുള്ള പാതയാണ് അടച്ചത്.
Discussion about this post

