- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: sreejithakvijayan
ഡബ്ലിൻ: ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് കൈകോർക്ക് ഫോർഡും റെനോയും. യൂറോപ്യൻ വിപണികൾക്കായുള്ള നിർമ്മാണത്തിലാണ് ഇരു പ്രമുഖ കമ്പനികളും ഒന്നിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ ഇലക്ട്രോണിക് കാർ വിപണിയിലെ ചൈനീസ് ആധിപത്യം ചെറുക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും നിർമ്മാണ ചിലവ് കുറയ്ക്കുകയും ലക്ഷ്യമാണ്. ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്ന ഇലക്ട്രിക് വാഹനം 2028 ൽ വിപണിയിലെത്തും. പുതിയ കരാർ പ്രകാരം, ഇലക്ട്രിക് വാഹനങ്ങളുടെ രൂപകൽപ്പന ഫോർഡിന്റെ ചുമതലയാണ്. അതിനാൽ ഫ്രാൻസിലാകും നിർമ്മാണ പ്രവർത്തനങ്ങൾ.
കോർക്ക്: വെസ്റ്റ് കോർക്കിലെ ഫാമിൽ നിന്നും മോഷണം പോയ കന്നുകാലികളെ കണ്ടെത്തി. 18 കന്നുകാലികളെയാണ് ബാലിഡെഹോബ് മേഖലയിൽ നിന്നും കണ്ടെത്തിയത്. ഗാർഡയും കൃഷിവകുപ്പും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കന്നുകാലികളെ കണ്ടെത്തിയത്. കഴിഞ്ഞ മാസം ആയിരുന്നു കന്നുകാലികൾ മോഷണം പോയത്. ഏകദേശം 30,000 യൂറോയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് കർഷകൻ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ടെത്തൽ. കാണാതായ പശുക്കളെ തന്നെയാണോ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണ് തീരുമാനം.
ഡബ്ലിൻ: ഒക്ടോബറിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായി കൂടിക്കാഴ്ച നടത്തിയത് 1,283 കുട്ടികൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സെപ്തംബറിൽ 1283 കുട്ടികളാണ് സിഡിഎൻടിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിൽ നിന്നും ആദ്യ സമ്പർക്കത്തിനായുള്ള കാത്തിരിപ്പ് സമയത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. 9,620 കുട്ടികൾ സിഡിഎൻടിയിൽ നിന്നുള്ള ആദ്യ സമ്പർക്കത്തിനായി കാത്തിരിക്കുന്നു. ഇവരിൽ 6248 പേർ ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നവരാണ്.
കോർക്ക്: കൗണ്ടി കോർക്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫിക്സിഫൈ. നഗരത്തിൽ പുതിയ ഇയു സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിലൂടെ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കും. അടുത്ത 18 മാസത്തിനുള്ളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ഐടി ഹെൽപ്പ്ഡെസ്‌ക് അനലിസ്റ്റുകൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡാറ്റ എഞ്ചിനീയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ നിയമിക്കുന്നുണ്ട്.
ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീയിട്ട സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കുറ്റവാളികളെ എന്ത് വിലകൊടുത്തും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. അതിക്രൂരമായ ആക്രമണം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം അതിക്രൂരമാണ്. മനുഷ്യത്വമില്ലായ്മയുടെ തോത് മനസിലാക്കാൻ പലപ്പോഴും സാധിക്കാറില്ല. നമ്മുടെ സമൂഹത്തിൽ ആക്രമണം അവസാനിപ്പിക്കണം. ക്രിമിനൽ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൗൺ: കൗണ്ടി ഡൗണിലെ ലിസ ഡോറിയന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ച് പോലീസ്. ഇന്നലെയാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ വിട്ടയക്കുകയായിരുന്നു. 68 കാരനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കുറ്റവാളികളെ സഹായിക്കൽ, വിവരങ്ങൾ മറച്ചുവെക്കൽ, നിയമപരവും മാന്യവുമായ ശവസംസ്‌കാരം തടയൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. 2005 ഫെബ്രുവരി 27 നായിരുന്നു ലിസയെ കാണാതായത്. ബാലിഹാൽബർട്ട് കാരവൻ പാർക്കിൽ പാർട്ടിയിൽ പങ്കെടുത്തതിന് ശേഷം ഇവരെ കാണാതെ ആകുകയായിരുന്നു. പരാതിയെ തുടർന്ന് ശക്തമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായതിന്റെ പിറ്റേ ദിവസം തന്നെ ലിസ കൊല്ലപ്പെട്ടാതായാണ് പോലീസ് സംശയിക്കുന്നത്.
കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുള്ള കാൽനടയാത്രികയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൈഷാൽ ഗ്രാമത്തിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന ഇവരെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ ഇവർ മരിക്കുകയായിരുന്നു.
ഡബ്ലിൻ: പ്രകൃതി വിരുദ്ധ പീഡന കേസിൽ മുൻ അധ്യാപകന് തടവ് ശിക്ഷ. ബൂട്ടർസ്ടൗണിലെ പീറ്റർ കെല്ലിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ കഠിനതടവാണ് കോടതി നൽകിയിരിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സംഭവം. 1970 -80 കാലത്താണ് പീഡനം ഉണ്ടായത് എന്നാണ് പരാതി. ഈ സമയത്ത് ഡബ്ലിനിലെ ബ്ലാക്ക്റോക്കിലെ വില്ലോ പാർക്ക് സ്‌കൂളിലെ അധ്യാപകൻ ആയിരുന്നു കെല്ലി. ഇവിടുത്തെ വിദ്യാർത്ഥികളെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എട്ടോളം വിദ്യാർത്ഥികളാണ് പീഡനത്തിന് ഇരയായത്.
ഡബ്ലിൻ: അയർലൻഡിൽ ഈ മാസം ആദ്യ വാരം അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പിടിയിലായത് മൂവായിരത്തിലധികം പേർ. റോഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3,100 പേരാണ് ഈ മാസം 1 നും 7 നും ഇടയിൽ പിടിയിലായത്. ഒരാഴ്ചയ്ക്കിടെ 1750 ലധികം ചെക്‌പോയിന്റുകളിൽ പോലീസിന്റെ റോഡ് സുരക്ഷാ വിഭാഗം പരിശോധന നടത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് 118 പേരാണ് അറസ്റ്റിലായത്. 1961 ലെ റോഡ് ട്രാഫിക് നിയമ പ്രകാരം വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 630 ലധികം വാഹനങ്ങൾ ഗാർഡ പിടിച്ചെടുത്തു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഏകദേശം 390 ഫിക്‌സഡ് ചാർജ് നോട്ടീസുകളും സീറ്റ് ബെൽറ്റ് ധരിച്ചതിന് ഏകദേശം 110 ഫിക്‌സഡ് ചാർജ് നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനിടെ ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ട കാര്യം സ്ഥിരീകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി. സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സന്ദർശന വേളയിൽ ഡ്രോണുകൾ പറന്നിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളുമായി താൻ പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്വേഷണം ഉണ്ടാകും. ഉറപ്പായും അവിടെ ഡ്രോണുകൾ ഉണ്ടായിരുന്നു. ഇത്തരം സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ഞങ്ങൾ ശീലിച്ചു’. – സെലൻസ്‌കി പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു സെലൻസ്‌കി അയർലൻഡിൽ എത്തിയത്. അദ്ദേഹം വിമാനം ഇറങ്ങുന്നതിനിടെ ഡബ്ലിൻ വിമാനത്താവളത്തിന് സമീപം അഞ്ചോളം ഡ്രോണുകളാണ് എത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
