ലിമെറിക്ക്: ലിമെറിക്കിൽ കുതിരയിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് പെൺകുട്ടി മരിച്ചതിന് പിന്നാലെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡോക്ടർമാർ. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരും നവജാത ശിശുക്കളും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
17 കാരിയായ പെൺകുട്ടിയാണ് മരിച്ചത്. ഹോഴ്സ് ഗ്രൂമിംഗ് ഷോയിൽ പങ്കെടുത്തതിന് പിന്നാലെ പെൺകുട്ടിയ്ക്ക് പനിയും മറ്റ് രോഗലക്ഷണങ്ങളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയെങ്കിലും ഭേദമായില്ല. ഇതിനിടെ കുട്ടിയ്ക്ക് കലശലായ പേശീ വേദനയും ആരംഭിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലിരിക്കെ പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.

