ഡബ്ലിൻ: 2021 വർഷത്തെ നികുതി റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. 2025 ഡിസംബർ 31 വരെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാം. ഓൺലൈൻ വഴിയാണ് റിട്ടേണുകൾ നൽകേണ്ടത്.
അമിതമായി പണമടച്ച PAYE/USC, യോഗ്യതാ ചെലവുകൾ (ആരോഗ്യ ചെലവുകൾ, വാടക പോലുള്ളവ), നികുതി ക്രെഡിറ്റുകൾ എന്നിവ വിശദമാക്കുന്ന ഫോം 12/ഫോം 11 സമർപ്പിക്കുക. 31 ന് ശേഷം ലഭിക്കുന്ന ക്ലെയിമുകൾ പ്രോസസ് ചെയ്യില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Discussion about this post

