Author: sreejithakvijayan

കിൽഡെയർ: ഡബ്ലിനിൽ നിന്നും കാണാതായ ട്രെവർ ഡീലിയ്ക്കായി പുതിയ അപേക്ഷയുമായി പോലീസ്. ഡീലിയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡീലിയെ കാണാതായി 25 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് അഭ്യർത്ഥനയുമായി പോലീസ് എത്തിയിരിക്കുന്നത്. കിൽഡെയറിലെ നാസ് സ്വദേശിയാണ് 22 കാരനായ ഡീലി. ഡബ്ലിനിലെ ബോൾസ്ബ്രിഡ്ജിലെ സെർപെന്റൈൻ അവന്യൂവിലാണ് താമസിച്ചിരുന്നത്. 2000 ഡിസംബർ 8 ന് ഹിൽട്ടൺ ഹോട്ടലിൽ തന്റെ ജോലിസ്ഥലത്തെ ക്രിസ്മസ് പാർട്ടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു.

Read More

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ചു. എഡെൻഡറിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ പോലീസും അടിയന്തിര സേവനങ്ങളും ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടികളിൽ ഇന്ന് മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണി മുതൽ മുന്നറിയിപ്പ് നിലവിൽ വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നോർതേൺ അയർലൻഡിലെ വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. വൈകീട്ട് മൂന്ന് മണിവരെ യെല്ലോ വാണിംഗ് തുടരും.

Read More

ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായതിന് പിന്നാലെ ഹെൻറി സ്ട്രീറ്റ്, മേരി സ്ട്രീറ്റ് മാർക്കറ്റുകൾ തുറന്നു. 50 ഓളം ക്രിസ്തുമസ് സ്റ്റാളുകളാണ് മാർക്കറ്റുകളിൽ പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായ 76ാം വർഷമാണ് മാർക്കറ്റുകൾ തുറക്കുന്നത് എന്നതാണ് പ്രധാന സവിശേഷത, ശനിയാഴ്ച രാവിലെ മുതലാണ് സ്റ്റാളുകൾ തുറന്നത്. ഡബ്ലിൻ ലോർഡ് മേയർ റേ മക്ആഡം മാർക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പ്രതിഷേധിച്ച് സ്ത്രീകളും പെൺകുട്ടികളും. എൻഡോമെട്രിയോസിസ് ചികിത്സയ്ക്ക് മെച്ചപ്പെട്ട പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ നിന്ന് ലെയ്ൻസ്റ്റർ ഹൗസിലേക്ക് ഇവർ പ്രതിഷേധ റാലിയും നടത്തി. അയർലൻഡിൽ എൻഡോമെട്രിയോസിസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം ഉണ്ട്. എന്നാൽ ചികിത്സാ സാധ്യതകൾ കുറവാണ്. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയിൽ നൂറ് കണക്കിന് പേർ പങ്കാളികളായി. ചില പുരുഷന്മാരും പ്രതിഷേധത്തിന്റെ ഭാഗമായത് ആനന്ദിപ്പിക്കുന്ന കാഴ്ചയായി.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തോട് പ്രതികരിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്‌കെന്റീ. സെലൻസ്‌കിയുടെ സന്ദർശനം തികച്ചും സുരക്ഷിതവും വിജയകരവുമായിരുന്നുവെന്ന് ഹെലൻ പറഞ്ഞു. സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ഹെലന്റെ പ്രതികരണം. സെലൻസ്‌കിയുടെ സന്ദർശനം പൂർണമായും സുരക്ഷിതവും വിജകരവും ആയിരുന്നു. അയർലൻഡിന്റെ പ്രതിരോധ സേനകൾ ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. റഷ്യൻ യുക്രെയ്ൻ സംഘർഷം രാജ്യത്തിന്റെ ജിയോപൊളിറ്റിക്കൽ ഘടനയെ മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന് യോജിച്ച നിലയിൽ അയർലൻഡിന്റെ പ്രതിരോധ മേഖല ഉയരണമെന്നും ഹെലൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: മുൻ ഫിൻ ഗെയ്ൽ മന്ത്രിയും എംഇപിയുമായ പാഡി കൂണി അന്തരിച്ചു. 98 വയസ്സായിരുന്നു. വാർധ്യസഹജമായ ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു. ലിയാം കോസ്ഗ്രേവിന്റെയും ഗാരറ്റ് ഫിറ്റ്സ്ജെറാൾഡിന്റെയും മന്ത്രിസഭകളിൽ  കൂണി സേവനം അനുഷ്ടിച്ചിട്ടുണ്ട്. നീതിന്യായം പ്രതിരോധം, വിദ്യാഭ്യാസം, ഗതാഗതം, പോസ്റ്റ്, ടെലിഗ്രാഫ് എന്നീ വകുപ്പുകളുടെ മന്ത്രിസ്ഥാനം അദ്ദേഹം വഹിച്ചു. 1970 കളിലും 1981 നും 1989 നും ഇടയിൽ അദ്ദേഹം ലോങ്ഫോർഡ്-വെസ്റ്റ്മീത്ത് നിയോജകമണ്ഡലത്തിന്റെ ടിഡിയായിരുന്നു. 1977 മുതൽ 1981 വരെ സെനറ്റർ പദവി വഹിച്ചു. 1989 മുതൽ 1994 വരെ ലെയ്ൻസ്റ്റർ നിയോജകമണ്ഡലത്തിന്റെ എംഇപിയായിരുന്നു അദ്ദേഹം.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ അടിയന്തിര പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി യോഗം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് സെനേറ്റർ. സ്വതന്ത്ര സെനേറ്റർ ജെറാർഡ് ക്രൗവെല്ലാണ് ആവശ്യം ഉന്നയിച്ചത്. സംഭവം അയർലൻഡിന് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ നോ ഫ്‌ളൈ സോണിൽ ഡ്രോണുകളെ കണ്ടത് നാവിക സേനയാണ്. ഡ്രോണുകൾ കണ്ടെത്താൻ അയർലൻഡിന് റഡാർ സംവിധാനങ്ങൾ ഇല്ല. പ്രതിരോധ മേഖലയിൽ സർക്കാർ നിക്ഷേപം നടത്താൻ മടിക്കുന്നു. ഇത് പ്രതിരോധ മേഖലയെ പിന്നോട്ടടുപ്പിക്കുന്നുവെന്നും ജെറാർഡ് ക്രൗവെൽ കുറ്റപ്പെടുത്തി.

Read More

ഡബ്ലിൻ: പരിശോധനാ ഫലത്തിലെ പിഴവിനെ തുടർന്ന് ദമ്പതികൾക്ക് ഗർഭസ്ഥശിശുവിനെ അലസിപ്പിക്കേണ്ടിവന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് എച്ച്എസ്ഇ. കുടുംബത്തിന്റെ നഷ്ടം ആർക്കും പരിഹരിക്കാൻ കഴിയില്ലെന്ന് എച്ച്എസ്ഇ സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. റെബേക്ക പ്രൈസ് – പാറ്റ് കീലി ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്. 2019 ൽ ആയിരുന്നു സംഭവം. മെറിയോൺ ഫെറ്റൽ ഹെൽത്ത് ക്ലിനിക്കിലെ ഡോക്ടറാണ് തെറ്റായ പരിശോധനാ ഫലം ദമ്പതികളോട് പറഞ്ഞത്. ഗർഭകാലത്ത് നടത്താറുള്ള അൾട്രാസൗണ്ട് സ്‌കാനിംഗിന് പിന്നാലെ കുഞ്ഞിന് മാരകമായ വൈകല്യം ഉണ്ടെന്ന് പരിശോധിച്ച ഡോക്ടർ ദമ്പതികളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഗർഭം അലസിപ്പിച്ചു. എന്നാൽ പിന്നീട് കുട്ടിയിൽ നടത്തിയ സെൽ കൾച്ചർ പരിശോധനയിൽ വൈകല്യം ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Read More

കോർക്ക്: കൗണ്ടി കോർക്കിലെ ജലവിതരണ സംവിധാനം നവീകരിക്കാൻ ഉയിസ് ഐറാൻ. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. നഗരത്തിലെ പ്രധാന ജലവിതരണ സംവിധാനത്തിലെ 1.8 കിലോ മീറ്റർ വരുന്ന ഭാഗമാണ് നവീകരിക്കുന്നത്. കോർക്ക് കൗണ്ടി കൗൺസിലുമായി സഹകരിച്ചാണ് കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ സംവിധാനത്തിൽ ചെറിയ ചോർച്ചകളും മറ്റും ഉണ്ട്. ഇത് പരിഹരിക്കുകയാണ് നവീകരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പൈപ്പിലെ ചോർച്ചകൾ കാരണം ആളുകൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

Read More