Author: sreejithakvijayan

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 33 കാരനായ സ്റ്റീഫൻ ബൈർണ്‌സിന് ആണ് കോടതി ശിക്ഷ വിധിച്ചത്. ലിമെറിക്ക് സ്വദേശി ഡാമിയൻ ഫിറ്റ്‌സ്പാട്രിക്കാണ് കുത്തേറ്റ് മരിച്ചത്. അഞ്ച് വർഷത്തെ ശിക്ഷയാണ് സ്റ്റീഫന് കോടതി വിധിച്ചത്. പിന്നാലെ അവസാന ഒരു വർഷത്തെ തടവ് കോടതി സസ്‌പെൻഡ് ചെയ്തു. 2023 നവംബർ 18 ന് ആയിരുന്നു ഡാമിയൻ കൊല്ലപ്പെട്ടത്. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ഡാമിയന്റെ വീട്ടിലിരുന്ന് ഇരുവരും ലഹരി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

Read More

കോർക്ക്: മനുഷ്യരെ പോലെ പൂർണമായി എഴുതാൻ എഐയ്ക്ക് കഴിയില്ലെന്ന് പഠനം. കോർക്ക് യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മനുഷ്യരുടെ രചനകളിൽ നിന്നും വേറിട്ട ശൈലിയാണ് എഐയ്ക്ക് ഉള്ളതെന്നും ഈ ശൈലി എല്ലാ എഴുത്തിലും ഒരുപോലെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വളരെ വഴക്കമുള്ളതും മികച്ചതുമായ എഴുത്തുകൾ നൽകാൻ എഐയ്ക്ക് കഴിയും. എന്നാൽ ഇവയ്ക്ക് മനുഷ്യരുടെ രചനയ്ക്ക് സമാനമായ വിശാലതയില്ല. മാത്രവുമല്ല ഒരേ മാതൃക സ്വീകരിക്കുന്നതുമാണ്. മനുഷ്യർ എഴുതുന്ന രചനകൾക്ക് പ്രത്യേക ശെെലിയുണ്ട്. സ്വന്തം ചിന്തകൾ കൊണ്ട് പാകപ്പെടുത്തിയ സന്ദേശങ്ങളാണ് അതിൽ ഉള്ളത്. സൃഷ്ടിപരമായ ഉദ്ദേശ്യം ലക്ഷ്യമിട്ടുള്ള കൃതികളിൽ വ്യക്തികളുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച സമ്മി മക്ഇനെർണിയുടെ സംസ്‌കാര ചടങ്ങുകളാണ് ചൊവ്വാഴ്ച നടക്കുക. വെസ്റ്റ് ലിമെറിക്കിൽവച്ചുണ്ടായ വാഹനാപകടത്തിൽ ആയിരുന്നു യുവാവിന് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ലിമെറിക്ക് കോട്ടിയിലെ തോമസ് സ്ട്രീറ്റിലുള്ള തോംസന്റെ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് റാത്ത്കീലിലെ സെന്റ് മേരീസ് പള്ളിയിലേക്ക് കൊണ്ടുപോകും. ഇവിടെ പ്രത്യേക ശുശ്രൂഷകൾ നടക്കും. ചൊവ്വാഴ്ച രാവിലെ 11:30-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം റാത്ത്കീലിലെ സെന്റ് ജോസഫ്‌സ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

Read More

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ വീടിന് നേരെയുണ്ടായ വെടിവയ്പ്പിൽ പ്രതികരിച്ച് ബെൽഫാസ്റ്റ് ഡെപ്യൂട്ടി ലോർഡ് മേയർ. സമൂഹത്തെ ഭയപ്പെടുത്താനും, അപായപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണം ആണ് ഇതെന്ന് വെസ്റ്റ് ബെൽഫാസ്റ്റ് കൗൺസിലർ കൂടിയായ പോൾ ഡോഹെർട്ടി പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പ്രദേശത്ത് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദികൾ ഈ നഗരത്തിൽ താമസിക്കാൻ അർഹരല്ല. ഇവർ നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നവർ അല്ല. ആളുകളെ ഭയപ്പെടുത്താനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. സാധാരണ കുടുംബങ്ങളാണ് ഇതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: മാലോകർക്കായി ക്രിസ്തുമസ് ദിന സന്ദേശവുമായി അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി. ദയയുടെയും സഹനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഈ ദിനത്തിൽ ചിന്തിക്കാമെന്ന് കാതറിൻ കനോലി പറഞ്ഞു. ഇംഗ്ലീഷും ഐറിഷ് ഭാഷയിലും ആയിരുന്നു ക്രിസ്തുമസ് സന്ദേശം കനോലി പങ്കുവച്ചത്. ക്രിസ്തുമസ് എന്നാൽ സഹാനുഭൂതിയുടെയും പ്രത്യാശയുടെയും സാധ്യതകൾ നിറഞ്ഞ പുതുവർഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെയും സമയമാണ്. നിലവിൽ ഈ വർഷത്തെ ഇരുണ്ടകാലത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. എന്നാൽ ബുദ്ധിമുട്ടിന്റെ ദിനങ്ങൾ പോയി നല്ലകാലം വരുമെന്നും കനോലി പറഞ്ഞു.

Read More

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്. വീടിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. വെള്ളിയാഴ്ച വൈകീട്ട് 7.45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. രാത്രി വുഡ്വെയ്ൽ അവന്യൂവിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് പരിക്കേറ്റില്ല. ഈ സംഭവവും ഇതിന് മുൻപ് ഉണ്ടായിരുന്ന വെടിവയ്പ്പും തമ്മിൽ ബന്ധം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Read More

ഡബ്ലിൻ: പ്രമുഖ ചിത്രകാരി ആനി മാഡൻ അന്തരിച്ചു. 93 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. 20ാം നൂറ്റാണ്ടിലെ പ്രമുഖ ഐറിഷ് കലാകാരികളിൽ ഒരാളെയാണ് അയർലൻഡിന് നഷ്ടം ആയത്. 1932ൽ ലണ്ടനിൽ ഐറിഷ് ദമ്പതികളുടെ മകളായിട്ടായിരുന്നു ആനി ജനിച്ചത്. ബാല്യകാലം ചിലിയിൽ ആയിരുന്നു. ഇവിടെ നിന്നും കൗണ്ടി ക്ലെയറിലേക്ക് കുടുംബസമേതം മാറി താമസിക്കുകയായിരുന്നു.

Read More

കോർക്ക്: അയർലൻഡിൽ ഫളൂ ബാധിതരുടെ എണ്ണത്തിൽ വർധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. സീൻ അണ്ടർവുഡ് പറയുന്നത്. ആശുപത്രിയിൽ അടിയന്തിര വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ വർഷം ഇതുവരെ 62 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഫ്‌ളൂ ബാധയെ തുടർന്ന് 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുൻ കരുതൽ നടപടികൾ ഇക്കുറി ഏറെ ഫലപ്രദമാണ്. പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ കാർ ഇടിച്ച് വയോധികൻ മരിച്ചു. 90 വയസ്സുള്ള പാട്രിക് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി റാത്ത്ഫ്രിലാൻഡിലെ ന്യൂറി റോഡിൽ ആയിരുന്നു അപകടം സംഭവിച്ചത്. രാത്രി റോഡിലൂടെ നടന്ന് പോകുകയായിരുന്നു പാട്രിക്. ഇതിനിടെ സിൽവർ ടൊയോട്ട അവെൻസിസ് അദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read More

ഡബ്ലിൻ: ക്രിസ്തുമസ് എന്നാൽ ഐറിഷ് ജനതയ്ക്ക് സൽക്കാരത്തിന്റെ ദിനം കൂടിയാണ്. വിവിധ വിഭവങ്ങൾ തയ്യാറാക്കി ഇവർ തങ്ങളുടെ പ്രിയപ്പെട്ടവരുമായി അത് പങ്കുവയ്ക്കും. ഇറച്ചി തന്നെയാണ് ക്രിസ്തുമസ് ദിനത്തിലെ താരം. വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഒന്നിലധികം വിഭവങ്ങൾ അത്താഴത്തിന് ഉണ്ടാകും. ഒപ്പം വൈനോ അല്ലെങ്കിൽ മദ്യമോ കഴിക്കാറുണ്ട്. ടർക്കി കൊണ്ടുള്ള വിഭവങ്ങളാണ് അയർലൻഡിൽ പ്രസിദ്ധം. ടർക്കി പൊരിച്ചത് ഉൾപ്പെടെ അത്താഴത്തിന് ഉണ്ടാകും. ഇതിന് പുറമേ ടോസ്റ്റുകൾ, ക്രാൻബെറി സോസ്, മിൻസ് പൈ എന്നിവ ക്രിസ്തുമസ് ദിനത്തിലെ അത്താഴത്തിന് ഐറിഷ് ജനത ഭക്ഷിക്കാറുണ്ട്. ഇവയെല്ലാണ് അയർലൻഡിന്റെ പരമ്പരാഗത ക്രിസ്തുമസ് വിഭവം. ബീഫ് കൊണ്ടുള്ള വിഭവങ്ങൾക്കും ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷത്തിൽ പ്രധാനപങ്കുണ്ട്. വിവിധ തരത്തിലുള്ള മസാല കൊണ്ടുള്ള ബീഫ് വിഭവങ്ങൾ അയർലൻഡുകാർ ക്രിസ്തുമസ് ദിനത്തിൽ ഒരുക്കാറുണ്ട്.

Read More