Author: sreejithakvijayan

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ കാസിൽടൗൺ ഡെമെസ്നെയിലെ സന്ദർശകർക്കുള്ള കാർ പാർക്കിംഗ് തുറന്നു. എം4 വഴിയുള്ള കാർ പാർക്കിംഗാണ് തുറന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടം സന്ദർശകർക്കായി അനുവദിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി കാർ പാർക്കിംഗിനെയും പ്രവേശനത്തെയും ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് അടച്ചിട്ടത്. 2023 സെപ്റ്റംബറിൽ, സമീപത്തുള്ള ഭൂമി സ്വകാര്യ വ്യക്തികൾ വിറ്റതിന് പിന്നാലെയാണ് തർക്കങ്ങൾ ആരംഭിച്ചത്.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരിയ്ക്ക് സാരമായി പരിക്കേറ്റു. വൈകുന്നേരം 5:00 മണിക്ക് ബൊലിൻക്ലേറിൽ ആർ772 ലാണ് കൂട്ടിയിടി ഉണ്ടായത്. സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് 60 കാരിയെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ 40 വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ അയർലൻഡുകാർക്ക് കൈനിറയെ സമ്മാനങ്ങളുമായി സാന്തക്ലോസ് എത്തുന്നു. ഇതിനായി സാന്താക്ലോസിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്. സാന്താക്ലോസിന് അനുമതി നൽകുന്ന വിഷയം ഡെയ്‌ലിൽ മീത്ത് വെസ്റ്റ് ടിഡി ഐസ്ലിംഗ് ഡെംപ്‌സിയാണ് ഉന്നയിച്ചത്. നമ്മുടെ വ്യോമാതിർത്തി തുറന്ന് നൽകണമെന്ന ഉറപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രധാനമന്ത്രി അനുകൂല മറുപടി നൽകുകയായിരുന്നു. സാന്തയ്ക്കും റുഡോൾഫിനും എല്ലാ റെയിൻഡിയറുകൾക്കുമായി അയർലൻഡിന്റെ വ്യോമാതിർത്തി തുറന്നിട്ടുണ്ട്. സാന്താക്ലോസിന് വ്യോമാതിർത്തിയിലൂടെ പറക്കാനുള്ള അനുമതി പണ്ട് മുതൽ നൽകി വരുന്നുണ്ട്.

Read More

ഡബ്ലിൻ: ഭവന മേഖലയിൽ നിർണായക തീരുമാനം കൈക്കൊണ്ട് സർക്കാർ. 400 മില്യൺ യൂറോ ഭവന മേഖലയിൽ ഇക്വിറ്റി ഫണ്ടായി മാറ്റിവയ്ക്കും. ബജറ്റ് ചിലവുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. പുതിയ നീക്കം ഭവന മേഖലയ്ക്ക് ഇരട്ടിക്കരുത്ത് പകരുന്നതാണ്. ബജറ്റ് ചിലവുകൾ 25 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തേയ്ക്ക് വേണ്ടിയാണ് ഇത്. അയർലൻഡിന്റെ സാമ്പത്തിക രംഗം കൂടുതൽ കരുത്തുറ്റതാക്കുക ലക്ഷ്യമിട്ടാണ് ബജറ്റ് ചിലവുകൾ വർധിപ്പിക്കുന്നത്. അടുത്ത വർഷത്തിൽ 98.7 ബില്യൺ യൂറോയാണ് കറന്റ് സ്‌പെന്റിംഗിനായി നീക്കിവെച്ചിട്ടുള്ളത്. 2030 ആകുമ്പോഴേയ്ക്കും ഇത് 124.1 ബില്യൺ യൂറോയായി വർദ്ധിക്കും.

Read More

ഡബ്ലിൻ: അയർലൻഡിന്റെ അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനയുമായി ഗാർഡയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡും. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. അതിർത്തിയിൽ പരിശോധനകൾക്കായി ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവകാലം കൂടി കണക്കിലെടുത്താണ് പോലീസിന്റെ പരിശോധന. ജോയിന്റ് ഏജൻസി ടാസ്‌ക് ഫോഴ്‌സിന്റെ കീഴിൽ ഗാർഡയും പിഎസ്എൻഐയും സംയുക്തമായിട്ടാണ് നടപടികൾ സ്വീകരിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിനും നോർതേൺ അയർലൻഡിനും ഇടയിൽ പ്രവർത്തിക്കുന്ന കുറ്റവാളികളുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനം ആയിട്ടാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. 2020 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലാണ് തൊഴിൽ വളർച്ച എന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. അതേസമയം തൊഴിൽ വളർച്ചയിൽ 1.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് തൊഴിലുള്ളവരുടെ എണ്ണം 2.8 ദശലക്ഷത്തിൽ കൂടുതലായി തുടരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിന്റെ ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായി തീരദേശ യാത്രാ മാർഗ്ഗമായ വൈൽഡ് അറ്റ്‌ലാൻഡിക് വേ. ബില്യൺ കണക്കിന് യൂറോയാണ് ഈ പാത അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുവരെ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2.3 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരാണ് ഇവിടെ എത്തിയത്. നാല് ലക്ഷം വിനോദ സഞ്ചാരികളെയും ഇവിടം ആകർഷിച്ചു. കഴിഞ്ഞ വർഷം 2.37 ബില്യൺ യൂറോ ആയിരുന്നു ഈ പാത വഴി അയർലൻഡിന്റെ ഖജനാവിൽ എത്തിയത്. കഴിഞ്ഞ വർഷം 16.5 ദശലക്ഷം ആഭ്യന്തര യാത്രികർ ഇതുവഴി യാത്ര ചെയ്തു. നികുതി മാത്രമായി 3 ബില്യൺ യൂറോ സമാഹരിച്ചു. രണ്ടേകാൽ ലക്ഷം ജീവനക്കാരെയാണ് ഇത് പിന്തുണച്ചത്.

Read More

ഡബ്ലിൻ: അമേരിക്കയിൽ ഇമിഗ്രേഷൻ വിഭാഗം തടവിൽ പാർപ്പിച്ചിരുന്ന ഐറിഷ് വനിതയ്ക്ക് മോചനം. മാസങ്ങളായി തടവിൽ കഴിഞ്ഞിരുന്ന 59 കാരിയായ ഡോണ ഹ്യൂസ് വീട്ടിൽ തിരികെയെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു വിമാനത്താവളത്തിൽവച്ച് ഇവരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെയായിരുന്നു മോചനം. മിസോറിയിലെ കുടുംബ വീട്ടിലാണ് നിലവിൽ ഇവർ ഉള്ളത്. മോചനം സാധ്യമായതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഹ്യൂസ് പ്രതികരിച്ചു. ഗ്രീൻ കാർഡ് ഉടമയായ ഇവർ 11 വയസ്സുള്ളപ്പോൾ മുതൽ അമേരിക്കയിലാണ് താമസിക്കുന്നത്. ജൂലൈ 29 ന് അയർലൻഡ് സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ഇവരെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ ഉയർന്ന മർദ്ദം രൂപപ്പെടാം. ഇതേ തുടർന്ന് ക്രിസ്തുമസ് ദിനത്തിലടക്കം സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അടുത്ത കുറച്ച് ദിവസങ്ങളിൽ വരണ്ടതും വെയിലുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് നേരിയ തോതിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ഉയർന്ന മർദ്ദം രൂപപ്പെടുമെന്നതിനാൽ മഴ മാറി നിൽക്കും. തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. 4 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ പരമ്പരാഗത അമ്പെയ്ത്ത് ചടങ്ങ് നടക്കും. ന്യൂഇയർ ദിനത്തിൽ വെക്‌സ്‌ഫോർഡിലെ ഹൂക്ക് ലൈറ്റ്ഹൗസിൽ ആണ് പരിപാടി നടക്കുക. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആചാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഡൺബ്രോഡി ആർച്ചേഴ്സിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. കടലിലേക്ക് അമ്പുകൾ എയ്യും. 1687 മുതലാണ് പുതുവത്സര ദിനത്തിൽ അമ്പെയ്യുന്ന പാരമ്പര്യത്തിന് തുടക്കമായത്. ജലയാശയങ്ങൾക്ക് മേലുള്ള അധികാരം കാണിക്കുന്നതിന് വേണ്ടിയാണ് കടലിലേക്ക് അമ്പെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്.

Read More