ഡബ്ലിൻ: സർക്കാരിന്റെ പുതുക്കിയ ഹൗസിംഗ് ഫോർ ഓൾ ഭവന പദ്ധതി അടുത്ത മാസം പ്രസിദ്ധീകരിക്കും. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ പദ്ധതി ബജറ്റിന് മുൻപ് വരുമെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി.
ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഈ വിഷയം ചർച്ച ചെയ്തു. ഭവന നയത്തിൽ സുപ്രധാന മാറ്റം ഉണ്ടാകും. വാടക സമ്മർദ്ദ മേഖലയുമായി ബന്ധപ്പെട്ട നിയമത്തിൽ ഉൾപ്പെടെ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിന് വേണ്ടി തുടക്കം കുറിയ്ക്കുന്ന പദ്ധതിയാണ് ഹൗസിംഗ് ഫോർ ഓൾ. 2021 ലാണ് പദ്ധതി ആരംഭിച്ചത്. 2030 വരെ പദ്ധതി നീളും.
Discussion about this post

