ഡബ്ലിൻ/ ന്യൂഡൽഹി: അയർലൻഡിലെ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം തടയുന്നതിനായുള്ള കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ നൽകിയ നിവേദനത്തിന് നൽകിയ മറുപടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ അയർലൻഡ് സർക്കാരുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവർ ആക്രമണങ്ങളെ പരസ്യമായി തന്നെ അപലപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അവർ ഉറപ്പ് നൽകി. ഡബ്ലിനിലെ ഇന്ത്യൻ എംബസി വഴിയും ഡൽഹിയിലെ ഐറിഷ് എംബസിവഴിയുമാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത് എന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.

