- നിയമസഭാ തിരഞ്ഞെടുപ്പ്; ഐഒസി അയർലൻഡിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 28 ന്
- ഒഴിഞ്ഞു കിടക്കുന്നത് 70,000 ത്തോളം താമസസ്ഥലങ്ങൾ; കണക്ക് പുറത്തുവിട്ട് സിഎസ്ഒ
- മുനീറിന്റെ ബാധ്യത തീർത്ത് ലീഗ്; ജപ്തി ഒഴിവായി
- എൽപിടി കുടിശ്ശിക; മുട്ടൻ പണി തരാൻ റവന്യൂവകുപ്പ്
- സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; പരിശോധനകൾ തുടരുന്നു
- അന്തരീക്ഷ താപനില താഴും; രാത്രി മഞ്ഞ് വീഴ്ച
- ബൈബിൾ കൺവെൻഷൻ ശനിയാഴ്ച
- പണപ്പെരുപ്പം ഉയരും; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്
Author: sreejithakvijayan
ഒമാഗ്: കൗണ്ടി ഒമാഗിൽ യുവാവിന് മർദ്ദനം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമാഗ് ടൗൺ സെന്ററിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാവിലെ മെയിൻ സ്ട്രീറ്റ് ടൗണിൽ വച്ചായിരുന്നു യുവാവിന് മർദ്ദനമേറ്റത്. ആക്രമണത്തിൽ യുവാവിന് മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ 18 കാരൻ അറസ്റ്റിലായതായിട്ടാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ഡബ്ലിൻ: ജീവനക്കാരെ പിരിച്ചുവിടുന്നത് വേഗത്തിലാക്കാൻ പുതിയ നിയമങ്ങൾ ആവശ്യമാണെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. നിലവിലെ നിയമങ്ങൾ പിരിച്ചുവിടൽ മന്ദഗതിയിൽ ആക്കുന്നതാണ്. ഇതേ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 മുതൽ കുറഞ്ഞത് 38 എച്ച്എസ്ഇ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നത് വേഗത്തിലാക്കാനും, ഉത്തരവാദിത്തം മെച്ചപ്പെടുത്താനും പുതിയ നിയമങ്ങൾ ആവശ്യമാണ്. നിലവിലെ നിയമങ്ങൾ അച്ചടക്ക നടപടികൾ മന്ദഗതിയിലാക്കുന്നതാണ്. നടപടികൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുത്തേക്കും. ഇത് പിരിച്ചുവിടലിൽ കാലതാമസം ഉണ്ടാക്കുമെന്നും ഗ്ലോസ്റ്റർ കൂട്ടിച്ചേർത്തു.
കോർക്ക്: കൗണ്ടി കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞ് മരിച്ച ജോയ്‌സ് തോമസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിനായുള്ള താത്കാലിക ആശ്വാസവും എന്ന നിലയിലാണ് ധനസമാഹരണം നടത്തുന്നത്. താത്പര്യമുള്ളവർക്ക് https://gofund.me/d94312351 എന്ന ലിങ്ക് വഴി പണം നൽകാം. ഇന്നലെയായിരുന്നു ജോയ്‌സ് മാത്യുവിന്റെ മരണം സംഭവിച്ചത്. ഇടുക്കി സ്വദേശിയാണ് ജോയ്‌സ്. കോർക്കിലെ ഫെർമോയിലാണ് അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നത്. ബാലിൻകുറിംഗ് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനാണ് അദ്ദേഹം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു.
മീത്ത്: കൗണ്ടി മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു. ദിവസങ്ങൾ നീണ്ട അടച്ചിടലിന് ശേഷമാണ് ഫാർമസി തുറന്നത്. ഫാർമസിയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ സഹായിച്ച എല്ലാവർക്കും ഫാർമസി ഉടമ ഡോണ മക് ക്വയ്ഡ് നന്ദി അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു മീത്തിലെ ഓൾഡ്കാസിൽ സ്‌ക്വയറിൽ പ്രവർത്തിച്ചിരുന്ന മക് ക്വയ്ഡ്‌സ് ഫാർമസി കത്തിനശിച്ചത്. ആളപായം ഉണ്ടായില്ല. കെട്ടിടം പൂർണമായി ഉപയോഗ ശൂന്യമായ സാഹചര്യത്തിൽ പ്രദേശത്തെ ഒരു ജിം നൽകിയ സ്ഥലത്താണ് ഫാർമസി വീണ്ടും ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഓൾഡ്കാസിൽ കോർട്ട് ഹോട്ടലിനോട് ചേർന്നായിരുന്നു ഫാർമസി പ്രവർത്തിച്ചിരുന്നത്.
കോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഫോട്ട ലൈൽഡ്‌ലൈഫ് പാർക്ക് തുറന്നു. പത്ത് ആഴ്ചയ്ക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. പക്ഷിപ്പനി ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു പാർക്ക് അടച്ച് പൂട്ടിയത്. ഇന്നലെ ആയിരുന്നു പാർക്ക് തുറന്നത്. രാവിലെ 9.30 മുതൽ പാർക്കിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാൻ ആരംഭിച്ചു. നിലവിൽ സാധാരണ നിലയിലാണ് പാർക്കിന്റെ പ്രവർത്തനം. ക്രിസ്തുമസ് കൂടി കണക്കിലെടുത്താണ് പാർക്ക് തുറന്നത്. ഒക്ടോബറിൽ ഗ്രേലാഗ് വാത്തകളിലാണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ 73 പക്ഷികളെ ആയിരുന്നു കൊന്നൊടുക്കിയത്.
ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശന വേളയിൽ പ്രത്യക്ഷപ്പെട്ട ഡ്രോണുകൾ വെടിവെച്ചിടാതിരുന്നതിൽ പ്രതിരോധ സേനയെ പിന്തുണച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പ്രതിരോധ സേന ശരിയായ തീരുമാനം എടുത്തതായി അദ്ദേഹം പറഞ്ഞു. ശനിയാഴ്ചത്തെ ലെബനൻ സന്ദർശന വേളയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലെബനനിൽവച്ച് അദ്ദേഹം ഐറിഷ് സമാധാനപാലകരുമായി കൂടിക്കാഴ്ച നടത്തി. ഡ്രോൺ എത്തിയ സംഭവത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി വിശദമായ ചർച്ച നടത്തി. ഡ്രോണുകൾ വെടിവെച്ചിടാതിരുന്നത് പ്രതിരോധ സേനയുടെ ശരിയായ തീരുമാനം ആയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാട്ടർ പ്രൊജക്ടുമായി ഉയിസ് ഐറാൻ. ഇതുമായി ബന്ധപ്പെട്ടുള്ള ആസൂത്രണ അനുമതിയ്ക്കായി അപേക്ഷക്ഷണിച്ചു. 4.58 ബില്യൺ യൂറോ മുതൽ 5.96 ബില്യൺ യൂറോ വരെയാണ് പദ്ധതിയ്ക്കായി ചിലവുവരിക. കിഴക്കൻ, മിഡ്ലാൻഡ്സ് മേഖലയ്ക്കുള്ള ജലവിതരണ പദ്ധതിയ്ക്കായി ആസൂത്രണ കമ്മീഷൻ മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 500 ലധികം രേഖകൾ അടങ്ങിയ വിശദമായ അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഡബ്ലിൻ, മീത്ത്, കിൽഡെയർ, വിക്ലോ എന്നിവിടങ്ങളിലേക്ക് ജലവിതരണം നടത്തുന്നതിനും വീടുകൾ, ബിസിനസുകൾ, ഭാവിയിലെ ഭവന വികസനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡൗൺ: കൗണ്ടി ഡൗണിൽ കാരവന് തീയിട്ടു. ആർഡ്സ് പെനിൻസുലയിലെ മില്ലിസിലിലെയിലെ കാരവൻ പാർക്കിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. തീവയ്ക്കുമ്പോൾ കാരവനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. ഇവർ ഉടനെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. കാരവൻ പൂർണമായും കത്തിനശിച്ചു. കാരവന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ഡബ്ലിൻ: ക്യാൻസർ ചികിത്സാ രംഗത്ത് നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രി. ക്യാൻസർ രോഗികൾക്കായി പുതിയ എഐ ടൂളിന്റെ പരീക്ഷണം നടത്തി. രോഗികൾക്ക് അവരുടെ ഫോണുകൾ ഉപയോഗിച്ച് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാനും മറ്റും സഹായകമാകുന്നതാണ് പുതിയ എഐ ടൂൾ. ഐറിഷ് കമ്പനിയായ ഇഅൾട്രയാണ് പുതിയ എഐ ടൂൾ നിർമ്മിച്ചത്. പ്രാരംഭ പരീക്ഷണം ആണ് സെന്റ് ജെയിംസ് ആശുപത്രിയിൽ നടന്നത്. രോഗിയുടെ ചികിത്സയ്ക്കുള്ള സന്നദ്ധത വിലയിരുത്താൻ ഈ ടൂൾ പ്രയോജനപ്പെടുത്താം.
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. കിള്ളുകാനിലെ റോയൽ കനാൽ വേയിലാണ് സംഭവം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 60 കാരൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 60 കാരൻ അവശനിലയിലായി. തുടർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റുള്ളവർക്ക് നേരിയ പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
