ഗാൽവെ: കൗണ്ടി ഗാൽവെയിൽ വൻ ലഹരിവേട്ട. യുവാവിനെ അറസ്റ്റ് ചെയ്തു. 40 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്നും കഞ്ചാവും പിടിച്ചെടുത്തു.
ബുധനാഴ്ച ആയിരുന്നു സംഭവം. തുവാമിൽ നിന്നാണ് ലഹരിശേഖരം പിടിച്ചെടുത്തത്. മേഖലയിൽ ലഹരി വിൽപ്പനയുള്ളതായി ഡ്രഗ്സ് യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ പരിശോധന നടത്തുകയായിരുന്നു. 97,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
Discussion about this post

