ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് അംഗങ്ങൾ. കഴിഞ്ഞ ദിവസം ആയിരുന്നു കൂടിക്കാഴ്ച. വംശീയ ആക്രമണം ഉൾപ്പെടെ അയർലൻഡിലെ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഐഒസി അയർലൻഡ് ഭാരവാഹികളും അഖിലേഷ് മിശ്രയും ചേർന്ന് ചർച്ച ചെയ്തു.
ഐ.ഒ.സി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, യു.പി. പ്രസിഡന്റ് അപൂർവ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മേനോൻ, കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോസ് കല്ലനോട് തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post

