ലിമെറിക്ക്: ക്രാന്തി ലിമെറിക്ക് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കിൽക്കെനി വാരിയേഴ്സ്. ഫൈനലിൽ മീത്ത് സ്ട്രൈക്കേഴ്സിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് കിൽക്കെനി ജേതാക്കളായത്. ആദ്യ സെമിഫൈനലിൽ കിൽക്കെനി വാരിയേഴ്സ് അയ്നാഷ് 11 നെ 29 റൺസിന് പരാജയപ്പെടുത്തി.
ലിമെറിക്കിലെ ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ കഴിഞ്ഞ ദിവസം ആയിരുന്നു ടൂർണമെന്റ്. മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു. കിൽക്കെനി വാരിയേഴ്സിന്റെ സുമൈർ രാജയാണ് ഫൈനലിലെ താരവും മികച്ച കളിക്കാരനും. ഇതിന് പുറമേ മികച്ച ബാറ്ററായും കൂടുതൽ സിക്സർ നേടിയ താരമായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. മികച്ച ബോളർ, മാൻ ഓഫ് ദി സീരീസ് പുരസ്കാരങ്ങൾ മീത്ത് സ്ട്രൈക്കേഴ്സിന്റെ അഥർവ്വ നേടിയപ്പോൾ, ന്യൂകാസിൽ വെസ്റ്റ് ടീമിന്റെ ഷീൻ മികച്ച ക്യാച്ചിനുള്ള പുരസ്കാരത്തിന് അർഹനായി.

