ഡബ്ലിൻ: അയർലൻഡിൽ നൂറിലധികം തടവുകാരെ ജയിൽ മോചിതരാക്കി അധികൃതർ. ക്രിസ്തുമസ് പ്രമാണിച്ചാണ് തടവുപുള്ളികൾക്ക് ഇളവ് നൽകിയിരിക്കുന്നത്. അതേസമയം ജയിൽ മോചനം താത്കാലികമാണ്.
ഐറിഷ് പ്രിസൺ സർവ്വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 137 പേരെയാണ് ജയിൽ മോചിതരാക്കിയത്. ഇവർക്ക് ഏഴ് രാത്രികൾവരെ സ്വതന്ത്രമായി വിഹരിക്കാനുള്ള അനുമതിയുണ്ട്. എന്നാൽ ഇവർക്ക് കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. മോചന കാലയളിവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ തിരികെ എത്താതിരിക്കുകയോ ചെയ്താൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
Discussion about this post

