ഗാൽവെ: കൗണ്ടി ഗാൽവെയിൽ വയോധികനെ കാണാതായി. 80 വയസ്സുള്ള ഡെനിസ് സ്ലൈയ്നെ ആണ് കാണാതെ ആയത്. ഡെനിസിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ 11.30 മുതലാണ് 80 കാരനെ കാണാതായത് എന്നാണ് പോലീസ് നൽകുന്ന വിവരം. സാൾട്ട്ഹില്ലിലായിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്. 5 അടി 11 ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. മെലിഞ്ഞ ശരീരമുള്ള അദ്ദേഹത്തിന്റെ കണ്ണുകൾക്ക് പച്ച നിറമാണുള്ളത്. നരയും കഷണ്ടിയും ഉണ്ട്.
അവസാനമായി കാണുമ്പോൾ നീല നിറത്തിലുള്ള ജാക്കറ്റ് ആണ് അദ്ദേഹം ധരിച്ചിരുന്നത്. വെള്ളനിറത്തിലുള്ള തൊപ്പിയും ബ്രൗൺ പാന്റ്സും അദ്ദേഹം ധരിച്ചിരുന്നു. ഡെനിസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

