ബെൽഫാസ്റ്റ്: അതിർത്തി കടന്നുള്ള ഭീകരവാദ കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. 38 വയസ്സുള്ള കോണർ പൊള്ളോക്കിനാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗാൽവെയിലെ പള്ളി ആക്രമിക്കാൻ പദ്ധതിയിട്ട കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് പൊള്ളോക്കിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുരക്ഷയെ കരുതി വെർച്വലായിട്ടായിരുന്നു ഇയാളെ ഡൗൺപാട്രിക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരായ കുറ്റങ്ങൾ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി അപേക്ഷ തള്ളുകയായിരുന്നു. യുകെ ഭീകരവാദ നിയമപ്രകാരം പൊള്ളോക്കിനെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

