Author: sreejithakvijayan

ഡബ്ലിൻ: ഭവന ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ട് ഐറിഷ് സർക്കാർ. ഈ വർഷം സോഷ്യൽ ഹോമുകളുടെ കാര്യത്തിൽ ലക്ഷ്യമിട്ടതിലും 30 ശതമാനം മാത്രം പൂർത്തിയാക്കാനേ സർക്കാരിന് കഴിഞ്ഞുള്ളൂ. ആദ്യ ഒൻപത് മാസങ്ങളിലെ കണക്കാണ് ഇത്. ഭവന വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷം ജൂലൈ മുതൽ സെപ്തംബർവരെയുള്ള മൂന്ന് മാസങ്ങളിൽ 1605 സോഷ്യൽ ഹോമുകൾ കൈമാറി. ഇതിൽ 1330 എണ്ണം പുതുതായി നിർമ്മിച്ചു. 120 എണ്ണം പിടിച്ചെടുത്തവയും 155 എണ്ണം ലീസിംഗ് പ്രോഗ്രാം വഴിയുമാണ് ലഭിച്ചത്. ഈ വർഷം 3143 പുതിയ സോഷ്യൽ ഹോമുകൾ നിർമ്മിച്ചു.

Read More

ഡബ്ലിൻ: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയയും സ്മാർട്ട്ഫോൺ ഉപയോഗവും കാരണമാകുന്നുവെന്ന് വ്യക്തമാക്കി ഐറിഷ് ജനത. 78 ശതമാനം ആളുകളാണ് സർവ്വേയിൽ ഈ അഭിപ്രായം പങ്കുവച്ചത്. സെന്റ് പാട്രിക്‌സ് മെന്റൽ ഹെൽത്ത് സർവീസസാണ് സർവ്വേ നടത്തിയത്. ആളുകൾക്കിടയിൽ ഉത്കഠണ ആശങ്കജനകമായ തരത്തിൽ വർധിച്ചുവരുന്നുണ്ടെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നു.  കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയയും സ്മാർട്ട്ഫോൺ ഉപയോഗവും കാരണമാകുമെന്നാണ് 80 ശതമാനം പേർ അഭിപ്രായപ്പെടുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിന്റെ കാർ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തി ഇലക്ട്രിക് കാറുകൾ. കഴിഞ്ഞ വർഷം വിറ്റ് പോയ കാറുകളിൽ 46 ശതമാനത്തോളം ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നുവെന്ന് വേണം മനസ്സിലാക്കാൻ. 2023 ൽ ഏകദേശം 45 ശതമാനം ഇലക്ട്രിക് കാറുകൾ ആണ് വിറ്റ് പോയത്. എന്നാൽ ഇക്കുറി ഇത് 45.8 ശതമാനം ആണ്. 2015 ആകെ രേഖപ്പെടുത്തിയ 1.7 ശതമാനത്തിൽ നിന്നും ഇത് വലിയ കുതിച്ചുചാട്ടമാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ വാരം നടത്തിയ പരിശോധനയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിച്ച 170 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച 2,021 ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചായിരുന്നു പരിശോധന. ഡിസംബർ 1 ന് ആയിരുന്നു രാജ്യവ്യാപകമായി പോലീസ് റോഡുകളിൽ പരിശോധന ആരംഭിച്ചത്. അടുത്ത മാസം അഞ്ച് വരെ ഇത് തുടരും. ക്രിസ്തുമസ് – ന്യൂയറിനോട് അനുബന്ധിച്ചാണ് പരിശോധന ആരംഭിച്ചത്. ഡിസംബർ 15 മുതൽ 21 വരെ ഐറിഷ് റോഡുകളിൽ ഗുരുതരമായ 13 കൂട്ടിയിടികൾ ഉണ്ടായി. ആറ് മരണങ്ങൾ ആണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റു.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വീടിന് നേരെയുണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇരയായ കുടുംബവുമായി തർക്കമുളള പ്രദേശത്തെ മറ്റൊരു കുടുംബമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. ഞായറാഴ്ച രാത്രി റാത്ത്കീലിലുള്ള വീട്ടിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. വാഹനത്തിൽ പോയ ആളുകൾ വീടുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ ആർക്കും പരിക്കില്ല.

Read More

ഡബ്ലിൻ/ ന്യൂയോർക്ക്: തടവിൽ നിന്നും മോചിതയാക്കപ്പെട്ടതിന് പിന്നാലെ സന്തോഷം പങ്കുവച്ച് ഡോണ ഹ്യൂസ് ബ്രൗൺ. വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഐറിഷ് മാധ്യമത്തോട് ആയിരുന്നു ഡോണയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു കോടതി ഉത്തരവിനെ തുടർന്ന് ഡോണയെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചത്. മോചനം സാധ്യമായതിൽ മനസ് സന്തോഷം കൊണ്ട് നിറയുകയാണ്. താൻ ഭാഗ്യവതിയാണ്. തന്റെ കേസിന് പരിഹാരം കണ്ടിരിക്കുന്നു. എന്നാൽ തന്നെ പോലെ നിരവധി പേർ തടവിൽ കഴിയുന്നു. തന്റെ വിശ്വാസം, അയർലൻഡിലെയും അമേരിക്കയിലെയും കുടുംബങ്ങളുടെ പിന്തുണ, ഐറിഷ് കോൺസുലേറ്റിന്റെ ഇടപെടൽ എന്നിവയെല്ലാമാണ് മോചനം സാധ്യമാക്കിയത് എന്നും ഡോണ കൂട്ടിച്ചേർത്തു.

Read More

കോർക്ക്: കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഫെർമോയിയിലുള്ള ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചതിന് ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു ഇടുക്കി സ്വദേശി ജോയ്‌സ് തോമസ് മരിച്ചത്. ഇന്ന് വൈകീട്ട് നാലര മുതൽ ഏഴ് മണിവരെയാണ് റൊണെയ്ൻസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം ഉണ്ടാകുക. ഇതിന് പിന്നാലെ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇടുക്കി കമ്പംമെട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഭാര്യ റൂബി കുര്യാക്കോസ്, നാല് മാസം പ്രായമുള്ള മകൻ ജാക്വിസ്, രണ്ട് വയസ്സുള്ള മകൾ ജാക്വിലിൻ എന്നിവരോടൊപ്പം മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ജോയിസിന്റെ കുടുംബത്തിനായി ഇതുവരെ 93,000ത്തിലധികം രൂപ സമാഹരിച്ചു.

Read More

ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ തിരോധാനത്തിൽ അറസ്റ്റ്. 20 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്നാണ് വിവരം. നിലവിൽ ഇവർ പോലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. ഡബ്ലിൻ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് അവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഡാനിയേലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് 20കാരി . നാലര വർഷം മുൻപായിരുന്നു ഡാനിയേലിനെ കാണാതെ ആയത്. മൂന്ന് വയസ്സായിരുന്നു അപ്പോൾ പ്രായം.

Read More

ഡബ്ലിൻ: അടുത്ത ക്രിസ്തുമസോടെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പ്രവർത്തനക്ഷമമായേക്കുമെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. അടുത്ത ക്രിസ്മസോടെ പുതിയ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രോഗികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മക്‌നീൽ പറഞ്ഞു. ആശുപത്രിയുടെ നിർമ്മാണ ചുമതലയുള്ള ബിഎഎം നിരവധി തവണ പല കാരണങ്ങൾ കൊണ്ട് പൂർത്തീകരണ തിയതി മാറ്റിയിരുന്നു. നിലവിൽ സിഎച്ച്‌ഐ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിഎഎമ്മുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്. അടുത്ത ഡിസംബറോടെ ആശുപത്രിയിൽ ചികിത്സ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മക്‌നീൽ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സിഎസ്ഒയുടെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കൊലപാതകങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും 25 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള 12 മാസ കാലയളവിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കവർച്ചകൾ, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നിവ 13 ശതമാനം കുറഞ്ഞു. കവർച്ചയിലും അനുബന്ധ കുറ്റകൃത്യങ്ങളിലും 12 ശതമാനത്തിന്റെ കുറവ് ഉണ്ടായി. ലൈംഗിക കുറ്റകൃത്യങ്ങൾ വർഷത്തിൽ 3,617 എന്ന നിലയിൽ തന്നെ മാറ്റമില്ലാതെ തുടർന്നു. അതേസമയം കൊലപാതകശ്രമം, ആക്രമണം, അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവയിൽ നേരിയ വർധനവുണ്ടായി. ഇത് 3 ശതമാനം വർധിച്ചു. പൊതു ക്രമസമാധാന ലംഘനങ്ങളിൽ 2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

Read More