ഡബ്ലിൻ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷമാണ് ശിക്ഷയായി വിധിച്ചത്. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
2022 ജനുവരിയിൽ ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ യുവാവിന് 16 ഉം പെൺകുട്ടിയ്ക്ക് 14ഉം ആയിരുന്നു പ്രായം. ഡൊണഗലിൽ വച്ചായിരുന്നു പീഡിപ്പിക്കപ്പെട്ടത് എന്നാണ് പെൺകുട്ടിയുടെ പരാതി.
Discussion about this post

