- വിവാഹദിനത്തിൽ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിൽ ഞെട്ടി വധു , പിന്നാലെ ബോധം കെട്ട് വീണു
- യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ
- ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുവദിച്ചത് എന്തുകൊണ്ട് ? വെളിപ്പെടുത്തി എസ്. ജയശങ്കർ
- സി.സി. മുകുന്ദന് പിന്തുണയുമായി ബിജെപി ; നാട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- ‘ ഇപ്പോൾ പോകാനുള്ള സമയമായി ‘ ; ഹരീഷ് റാണയ്ക്ക് യാത്രാമൊഴിയേകാനെത്തി കുടുംബാംഗങ്ങൾ
- രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തവർ എങ്ങനെ ഇടതുപക്ഷക്കാരനാകും ? സ്വതന്ത്രനായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ
- അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല : പകരം ജി സുധാകരന് പിന്തുണ
- സിപിഎമ്മിന്റെ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടും ; 75 ഇടത്ത് സിപിഎം സ്ഥാനാര്ഥികള്; പിബിയില് നിന്ന് പിണറായി മാത്രം
Author: sreejithakvijayan
ഡബ്ലിൻ: അന്ന മൂണി കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 53 കാരനായ സ്റ്റീഫൻ മൂണിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ 15 നായിരുന്നു അന്ന മൂണിയെ ഇയാൾ കൊലപ്പെടുത്തിയത്. അന്ന മൂണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ഇതിന്റെ ദൃശ്യങ്ങൾ അന്നയെ നിരീക്ഷിക്കാനായി ഇയാൾ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവ് പരിഗണിച്ചാണ് കോടതി സ്റ്റീഫന് ജീവപര്യന്തം ശിക്ഷവിധിച്ചത്. സംശയത്തിന്റെ പേരിൽ അടുക്കളയിൽവച്ച് സ്റ്റീഫൻ അന്നയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. എൻ18 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 20 വയസ്സുള്ള യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. ഇരുവരും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബെൽഫാസ്റ്റ്: രണ്ടാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നോർതേൺ അയർലന്റ് ഐ ഒസി. ബെൽഫാസ്റ്റ് സെന്റ് അഗ്നാത്തിയോസ് പാരിഷ് ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. ഐഒസി പ്രസിഡന്റ് ചെറിയാൻ സ്‌കറിയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിൻസെന്റ് ചാവറ സ്വാഗതവും സെക്രട്ടറി സനുജോൺ നന്ദിയും പറഞ്ഞു. ട്രഷറർ അനിൽ കവലയിൽ, ബിനിഷ്, ഡോക്ടർ സനൽ, എൽദോജോയി, ബേസിൽ, ബിജി, ജെറോൾഡ്, ആൽവിൻ, ജൈമോൻ കുരുവിള എന്നിവർ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു പ്രസംഗിച്ചു.
ബെൽഫാസ്റ്റ്: കനത്ത മഴയിൽ നോർതേൺ അയർലന്റിൽ മിന്നൽ പ്രളയം. കൗണ്ടി ഫെർമനാഗിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം താറുമാറായി. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഫ്‌ളോറൻസ്‌കോർട്ടിലെ മർബ ആർച്ച് റോഡും എന്നിസ്‌കില്ലെനിലെ സ്ലിഗോ റോഡും അടച്ചിട്ടു. നോർതേൺ അയർലന്റിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പൊതുഗതാഗതം ഉൾപ്പെടെ മേഖലയിൽ തടസ്സപ്പെടാൻ ഇത് കാരണമായി. മഴയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഇത് ബിസിനസ് സ്ഥാപനങ്ങളെ ഉൾപ്പെടെ സാരമായി ബാധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് 3.20 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ഭൗതികദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലുണ്ട്. കേരളം കണ്ട ശക്തനായ കമ്യൂണിസ്റ്റ് നേതാവ് ആയിരുന്നു വി.എസ് അച്യുതാനന്ദൻ. 1923 ഒക്ടോബർ 20 ന് ആലപ്പുഴയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെന്തലത്തറ വീട്ടിൽ ശങ്കരനും ഭാര്യ അക്കാമ്മയുമാണ് മാതാപിതാക്കൾ. വളരെ ചെറുപ്പത്തിലേ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായിരുന്നു. 17ാം വയസ്സിലായിരുന്നു വിഎസിന്റെ രാഷ്ട്രീയ രംഗത്തേയ്ക്കുള്ള പ്രവേശനം.
ലിമെറിക്: ലിമെറിക്കിൽ വാഹനാപകടം. സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ക്രോഗിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. 30 കാരന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
കോർക്ക്: കോർക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധികന് ദാരുണാന്ത്യം. ഹോളിഹില്ലിലെ ആർഡ്കുല്ലൻ എസ്‌റ്റേറ്റിലായിരുന്നു സംഭവം. 60 വയസ്സുകാരനാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കോർക്ക് ഫയർ ബ്രിഗേഡിൽ നിന്നുള്ള അംഗങ്ങൾ എത്തി തീ അണച്ചെങ്കിലും വയോധികന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ 60 വയസ്സുള്ള സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലിമെറിക്ക്: ലിമെറിക്ക് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീ വർദ്ധനവിൽ പ്രതിഷേധം. പാർക്കിംഗ് ഫീ ഇരട്ടിയാക്കിയതാണ് പൊതുജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നത്. ഫീസ് വർദ്ധനവ് സാധാരണക്കാർക്ക് വലിയ പ്രഹരം ആണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. ലിമെറിക് ട്രാൻസ്‌പോർട്ട് ഹബ്ബിലാണ് ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. ട്രെയിനിനെയും ബസിനെയും ആശ്രയിക്കുന്ന നിരവധി പേരാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. കാറിന് ഒരു ദിവസത്തെ പാർക്കിംഗ് ഫീ എന്നത് 3.50 യൂറോ ആയിരുന്നു. ഇത് 6.50 യൂറോ ആക്കിയാണ് വർദ്ധിപ്പിച്ചത്. അതേസമയം ട്രെയിൻ സർവ്വീസിനെ ആശ്രയിക്കാത്ത നിരവധി പേരാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്ന് ഐറിഷ് റെയിൽ അറിയിച്ചു. ഇത് തടയുന്നതിന് വേണ്ടിയാണ് പാർക്കിംഗ് ഫീ വർദ്ധിപ്പിച്ചത് എന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
ഡബ്ലിൻ: ചില ബ്രാൻഡിലുള്ള കാറുകൾ കൈവശമുള്ള ഐറിഷ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകൾ മോഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലെക്‌സസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ കാറുകൾ മോഷണം പോകാൻ സാദ്ധ്യതയുള്ളവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2024 ൽ അയർലന്റിൽ നിന്നും ഫോർഡ് ഫിയസ്റ്റയുടെ 61,000 കാറുകളാണ് മോഷണം പോയത്. ഈ വർഷവും ഈ ബ്രാൻഡിന്റെ കാറുകളാണ് ഏറ്റവും കൂടുതൽ മോഷണം പോയിട്ടുള്ളത്. ലെക്‌സസ് ഇഎസ് വാഹനങ്ങളും വ്യാപകമായി മോഷണം പോകുന്നുണ്ട്. ലെക്‌സസിന്റെ തന്നെ ആർഎക്‌സ് 450, എൽസി 500, യുഎക്‌സ് 250, എൻഎക്‌സ് 300എന്നീ വാഹനങ്ങളും മോഷണം പോകുന്നവയുടെ പട്ടികയിൽ ഉണ്ട്.
ഡബ്ലിൻ: കർഷകരും കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരും സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് നിർദ്ദേശം. വിവിധ സാഹചര്യങ്ങളിൽ കർഷകർ മരിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശവുമായി ആരോഗ്യ സുരക്ഷാ അതോറിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 12 കർഷകരാണ് മരിച്ചിരിക്കുന്നത്. ഇന്ന് കാർഷിക വാരം ആരംഭിക്കാനിരിക്കെയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകസാദ്ധ്യത, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് കർഷകർ തങ്ങളുടെ കുടുംബങ്ങളുമായും സമൂഹവുമായും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. ഈ വർഷം മരിച്ചവരിൽ 12 ൽ അഞ്ച് പേർ ജോലിയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. 65 വയസ്സിന് മുകളിലുള്ള ഒൻപത് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായിട്ടുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
