ഡബ്ലിൻ: യൂറോപ്പിൽ ഫ്ളൂ പടരുന്നത് അതിവേഗത്തിൽ. ഇതിനോടകം തന്നെ അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഫ്ളൂ കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നാണ് ഡബ്ല്യുഎച്ച്ഒ കമ്യൂണിക്കബിൾ ഡിസീസ് മേധാവി ഡോ. മാർക് അലൈൻ വിഡോസൺ പറയുന്നത്. അയർലൻഡിലെ കേസുകളുടെ എണ്ണവും ഉയർന്ന നിലയിൽ ആണെന്നും അദ്ദേഹം പ്രതികരിച്ചു.
സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ നാല് ആഴ്ച മുമ്പാണ് പനി കേസുകളുടെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കിർഗിസ്ഥാൻ, മോണ്ടിനെഗ്രോ, സെർബിയ, സ്ലൊവേനിയ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം തന്നെ അയർലൻഡിലും പനി കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ 50 ശതമാനം പേർക്കും ഈ രാജ്യങ്ങളിൽ ഫ്ളൂ സ്ഥിരീകരിക്കുന്നുണ്ടെന്നും വിഡോസൺ കൂട്ടിച്ചേർത്തു.
Discussion about this post

